ജി. യു. പി. എസ്. തിരുവണ്ണൂർ/ ജാഗ്രത സമിതി

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ലഹരിവിരുദ്ധ ദിനം ജൂൺ -26,2022

ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ലഹരി വിരുദ്ധ റാലി നടത്തി .പന്നിയങ്കര ജനമൈത്രി പോലീസ് ശ്രീ ബിജു കുട്ടികൾക്ക് മയക്കുമരുന്ന് ഉപയോഗം വരുത്തി വെക്കുന്ന ദോഷങ്ങളെപ്പറ്റിയും ഇന്ന് കൊച്ചു കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിമരുന്ന് വിൽപ്പന റാക്കറ്റിനെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കി. അത്തരം റാക്കറ്റുകളിൽ ഉൾപ്പെടാതിരിക്കാനും ലഹരിക്കടിമപ്പെടാതിരിക്കാനുമുള്ള പ്രതിജ്ഞ കുട്ടികൾ ചെയ്തു.കൂടാതെ വയനാട്- ടീമിന്റ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന പാവകളിയും സ്കൂളിൽ അവതരിപ്പിച്ചു.കുട്ടികൾ പാവകളി വളരെ നല്ല രീതിയിൽ ആസ്വദിക്കുകയും സന്ദേശം ഉൾക്കൊള്ളുകയും ചെയ്തു.