ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/കാവൽക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കാവൽക്കാരൻ

ഒരിടത്തു മുത്തു എന്നൊരു ചകിരി വില്പനക്കാരനുണ്ടായിരുന്നു. അയാൾ ഓമനിച്ചു വളർത്തിയിരുന്ന നായയാണ് പപ്പി. ഒരു ദിവസം ചകിരി കൂട്ടിയിടുന്ന വിറകുപുരയിൽനിന്നു വലിയ വിസിൽ അടിക്കുന്നത് പോലെ ഒരു ചീറ്റൽ ശബ്‍ദം കേട്ടു. പപ്പി നന്നായി കുരക്കുന്നുണ്ടായിരുന്നു. മുത്തു ഓടിച്ചെന്നു നോക്കിയപ്പോൾ ഒരു മൂർഖൻ പാമ്പ് പത്തി വിടർത്തി ആടുന്നു. നോക്കിയപ്പോൾ പാമ്പിനെ പോകാൻ അനുവദിക്കാതെ തടഞ്ഞു നിർത്തിയിരിക്കുകയാണ് പപ്പി. പാമ്പ് ഓരോ പ്രാവശ്യവും പപ്പിയെ ആഞ്ഞു കൊത്തിക്കൊണ്ടിരുന്നു. മുത്തു അതിനെ കൊല്ലുന്നതുവരെ പപ്പി അതിനെ പോകാൻ അനുവദിച്ചില്ല. ഇതിനിടയിൽ പാമ്പ്കടിയേറ്റ പപ്പിയുടെ ജീവൻ നഷ്ടപ്പെട്ടു. തന്റെ യജമാനനെ ഇത്രയത്ര സ്നേഹിക്കുണ്ടെന്നു മുത്തു വളരെ വിഷമതയോടെ മനസ്സിലാക്കി. ഗുണപാഠം : യജമാനനുവേണ്ടി സ്വന്തം ജീവൻ ബലികഴിക്കുന്നവനാണ് നല്ല കാവൽക്കാരൻ.

ആൻഗ്രേസ് മരിയ കെ. എസ്.
1 A ജി യു പി എസ് പനംകുറ്റിച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ