ജി. യു. പി. എസ്. പാടിക്കീൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന പ്രദേശമായ പാടിക്കീല് പിലിക്കോട് പഞ്ചായത്തിലെ ആറാം വാരഡില് സ്ഥിതിചെയ്യുന്നു.ഇവിടുത്തെ ജനങ്ങളില് ഭൂരിഭാഗവും ദരിദ്രരാണ്.വളരെക്കാലം മുമ്പ് അഞ്ചും ആറും കിലോമീറ്ററുകള് നടന്നാണ് ഇവിടത്തുകാരെല്ലാം വിദ്യാഭ്യാസം നേടിയിരുന്നത്.ദരിദ്രരായ ഇവരില് വലിയൊരു വിഭാഗം വിദ്യാഭ്യാസം നേടിയിരുന്നില്ല.ഈയൊരു ചുററുപാടിലാണ് വിദ്യാഭ്യാസതല്പരരായ ആളുകളുടെ നേതൃത്വത്തില് 1983-ല് പാടിക്കീല് ഗവ.യു.പി.സ്കൂള് സ്ഥാപിതമായത്.ആദ്യം ലോവര് പ്രൈമറിയില് തുടങ്ങിയ സ്കൂള് പിന്നീട് 1990 ല് അപ് ഗ്രേഡ് ചെയ്തു.സ്കൂള് നിര് മ്മിക്കാനാവശ്യമായ കല്ലും മരവും മററ് വസ്തുക്കളും സംഭാവനയായും അല്ലാതെയും ശേഖരിക്കാന് ഊണും ഉറക്കവും ഉപേക്ഷിച്ച് ത്യാഗപൂര് ണമായപ്രവര് ത്തനം നടത്തിയവരെ ഈയവസരത്തില് ഓര്മ്മിക്കേണ്ടതുണ്ട്.ആദ്യകാല അധ്യാപകനായിരുന്ന ശ്രീ.കെ.ഐ.നാരായണന് നമ്പൂതിരി,കയറ്റുകാരന് അമ്പു,കൊടക്കാട് രാഘവന്,രാമചന്ദ്രപൊതുവാള്,കെ.നാരായണന് മാസ് ററര് എന്നിവര് ഇക്കൂട്ടത്തില് പെടുന്നു.സ്കൂളിന് സ്വന്തമായി 1.70 സെന്റ് സ്ഥലം സ്വന്തമായുണ്ട്.300-ഓളംകുട്ടികള് ഈ വിദ്യാലയത്തില് പഠിക്കുന്നു.എച്ച്.എം ,11അധ്യാപകര്.2ഭാഷാധ്യാപകര്,1ഓഫീസ് അറ്റന്റന്റ് എന്നിവരുണ്ട്.