ജി. യു പി സ്ക്കൂൾ, രാമനാട്ടുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== ജി. യു പി സ്ക്കൂൾ, രാമനാട്ടുകര ==ജി. യു പി സ്ക്കൂൾ, രാമനാട്ടുകര കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് യു .പി സ്കൂൾ രാമനാട്ടുകര. 1914 ൽ സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലറിയപ്പെടുന്നു .കോഴിക്കോട് ജില്ലയിലെ ഫറോക്ക്  ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾക്കൊള്ളുന്നത്.1914 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോര്ഡിന്റെ കീഴിലാരംഭിച്ച വെലിപ്രം ലോവർ പ്രൈമറി സ്കൂൾ ഇന്ന് സേവനത്തിന്റെ 110 വർഷങ്ങൾ പിന്നിട്ട്‌ ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന്‌ പൂത്തുലഞ്ഞു നിൽക്കുകയാണ്‌ .


== ചരിത്രം ==മുത്തശ്ശി പ്ലാവ് രാമനാട്ടുകര ഗവ യു പി സ്കൂൾ അക്ഷരത്തിന്റെ അറിവിന്റെ നന്മയുടെ വഴിത്താരയിൽ നൂറു വർഷങ്ങൾ പിന്നിട്ട ഒരു പൊതു വിദ്യാലയം. ഭൗതിക സാഹചര്യങ്ങളുടെ പരിമിതികൾക്കിടയിലും അക്കാദമിക രംഗത്ത് ഏറെ മുൻപന്തിയിൽ നിൽക്കുന്ന രാമനാട്ടുകരക്കാരുടെ സ്വന്തം ബോർഡ് സ്കൂൾ.1914 ൽ പെൺകുട്ടികളെ ഉദ്ദേശിച്ചാണ് സ്കൂൾ ആരംഭിച്ചത്‌ .എന്നാൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു .ആദ്യ ബാച്ചിൽ 57 കുട്ടികളാണ് ചേർന്നത് ആദ്യത്തെ വിദ്യാർത്ഥി ജാനകിയമ്മ പി .എം ആയിരുന്നു .ആദ്യം പ്രവേശനം നേടിയ ആൺകുട്ടി രാവുണ്ണി കുട്ടി പുതിയവീട്ടിൽ ആയിരുന്നു .

== ഭൗതികസൗകര്യങ്ങൾ ==HITECH BUILDING

സ്കൂളിന് സർക്കാർ കെട്ടിടമുണ്ട്. പഠനാവശ്യങ്ങൾക്കായി 30 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതിൽ അദ്ധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്.  സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ  ആൺകുട്ടികൾക്കു പെൺകുട്ടികളുടെ ടോയ്‌ലറ്റും പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് ഒരു ലൈബ്രറിയും 8000 പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്.  പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ കമ്പ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ കമ്പ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബ്ണ്ട്. സ്‌കൂൾ പരിസരത്ത് ഉച്ചഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു.ചരിത്ര സ്മരണകൾ നിലനിന്നിരുന്ന പഴയ പ്രൗഡഗംഭിരമായിരുന്ന കെട്ടിടം പൊളിച്ചു ,പുതിയ ഹൈടെക്‌ കെട്ടിട നിർമ്മാണം ഇപ്പോൾ നടന്നു വരുന്നു .                            =പാഠ്യേതര പ്രവർത്തനങ്ങൾ ==

വഴികാട്ടി

    കോഴിക്കോട്‌ നഗരത്തിൽ നിന്നും NH 213 ലൂടെ 16 കിലോമീറ്റർ സഞ്ചരിച്ചാൽ രാമനാട്ടുകര നഗരത്തിൽ ഫാറൂഖ് കോളേജ് റൂട്ടിൽ സ്ഥിതിചെയ്യുന്ന ഗവ.യുപി സ്കൂളിൽ എത്തിച്ചേരാം.
  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 16കി.മി. അകലത്തായി രാമനാട്ടുകര - ഫാറൂഖ് കോളേജ് റോഡിൽ സ്ഥിതിചെയ്യുന്നു.

രാമനാട്ടുകര കോഴിക്കോട് ജില്ലയിലെ ഫറൂഖ് മുനിസിപ്പാലിറ്റിയിലെ ഒരു പ്രധാനപ്പെട്ട പട്ടണമാണ് രാമനാട്ടുകര.

കവാടം

കെട്ടിടം

മെയി൯ സ്റ്റേജ്

പഴയ കെട്ടിടം

നഴ്സറി

ഭൂമിശാസ്ത്രം

അച്ഛൻകുളം
മുത്തശ്ശിപ്ലാവ്
ഗണിതലാബ്
താഴ് വര
സ്കൂൾ കെട്ടിടം
കവാടം
സാമൂഹികശാസ്ത്രലാബ്

രാമനാട്ടുകരയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 11.184 ഡിഗ്രി  വടക്ക് ,75.88ഡിഗ്രി കിഴക്കായി ആണ്.

രാമനാട്ടുകര പട്ടണം ഫറൂഖ് മുനിസിപ്പാലിറ്റി, കോഴിക്കോട് നഗരം ,ഒളവണ്ണ പ്രദേശത്തിനും ഇടയിൽ ഒരു കി.മീ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു

പൊതുസ്ഥാപനങ്ങൾ

വില്ലേജ് ഓഫീസ്

  • വില്ലേജ് ഓഫീസ്
  • പോസ്റ്റോഫീസ്
  • ആശുപത്രി
  • രാമനാട്ടുകര മേൽപ്പാലം
പ്രധാനവ്യക്തികൾ
വിദ്യാലയങ്ങൾ
  • സേവാമന്ദിരം എയ്ഡഡ് സ്കുൂൾ
  • ബോർഡ് ഗവ യുപി സ്കുൂൾ
  • ഗണപത്എയ്ഡഡ് സ്കുൂൾ