ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/അപ്പുവിന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ വീട് 


അപ്പു വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അപ്പുറത്തെ വീട്ടുക്കാർ തന്ന മാമ്പഴം കണ്ടത് .അവൻ അത് കഴിക്കാൻ ഒരുങ്ങി .അപ്പോൾ 'അമ്മ വന്നു പറഞ്ഞു   "അപ്പു കൈ കഴുക മാമ്പഴവും കഴുകണം ".അപ്പു മാമ്പഴവും കൈയും കഴുകി .മാമ്പഴം കഴിച്ച ശേഷം അതിന്റെ അണ്ടി വലിച്ചെറിയാൻ നിന്നപ്പോൾ അപ്പുവിന് ഒരു കാര്യം ഓര്മ വന്നു . "ഒരു കുഴിയുണ്ടാക്കി ഇത് കുഴിച്ചിട്ടാല്ലോ ". അപ്പു .പുറത്തിറങ്ങി, ഒരു കുഴിയുണ്ടാക്കി അണ്ടി അതിൽ കുഴിച്ചിട്ടു .തുടർന്ന് വീട്ടിലേക്ക് കയറാൻ നിന്നപ്പോൾ അപ്പുവിന്റെ അപ്പൂപ്പൻ പറഞ്ഞു " ഡാ അപ്പു മണ്ണിൽ കളിച്ചതല്ലേ പോയി കൈയും കാലും കഴുകു ഇല്ലേൽ രോഗം വരും.രോഗം വന്നിട്ടു വിഷമിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് . അപ്പു കൈയും കാലും കഴുകി അപ്പൂപ്പനെ നോക്ക് ചിരിച്ചു കൊണ്ട് അകത്തു കയറി ...

ഷാമിയ വി പി
2 A ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ