ജി എം എൽ പി എസ് പാലക്കോട്/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആണ്. 1972 ജൂൺ അഞ്ചിന് ആദ്യത്തെ പരിസ്ഥിതി ഉച്ച കോടി നടന്നു. 1974 മുതൽ ജൂൺ അഞ്ച് ലോക പരിസ്ഥിതിദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ 2019ലെ പരിസ്ഥിതിദിന വിഷയം വായുമലിനീകരണം ആയിരുന്നു. ഓരോ വർഷവും ജൂൺ അഞ്ച് നമ്മെ ഓര്മപ്പെടുത്തുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചാണ്. അന്തരീക്ഷ മലിനീകരണവും വാഹനങ്ങൾ പുറത്ത് വിടുന്ന പുകയും ഋതുക്കളുടെ കാലം തെറ്റിയ മാറ്റവും എല്ലാം പരിസ്ഥിതിയെ മലിനപ്പെടുത്താൻ കാരണമാവുന്നു.

വ്യവസായ ശാലകൾ പുറത്തുവിടുന്ന പുകയും മാലിന്യങ്ങളും പ്രകൃതിക്ക് വളരെ മോശമാണ്. ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്. അത്‌ കൊണ്ട്‌ ഭൂമിയെ നാം മലിനപ്പെടുത്തരുത്. ഭൂമിയിലെ കുന്നുകളും കുളങ്ങളൂം മരങ്ങളും നശിപ്പിക്കരുത്. മരങ്ങൾ ഭൂമിയിലെ മണ്ണൊലിപ്പ് തടയുന്നു. ഒരു മരം മുറിക്കുമ്പോൾ പത്ത് മരങ്ങൾ വെച്ച് പിടിപ്പിക്കണം. മരം ഒരു വരമാണ്. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ആധിക്യവും പ്രകൃതിയുടെ നാശത്തിനു കാരണമാവുന്നു. പ്ലാസ്റ്റിക്‌ ഉപയോഗം നാം ഒഴിവാക്കണം.

പ്രകൃതിയെ സ്നേഹിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ.

ഫാത്തിമ കെ
4 ജി എം എൽ പി എസ് പാലക്കോട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം