ജി എം എൽ പി എസ് വാവാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹോം ലൈബ്രറി:-

കൊടുവള്ളി ബി ആർ സി വക സ്‌ക്കൂളിന് അംഗീകാരം
ഹോം ലൈബ്രറി ഉദ്ഘാടനം ഡയറ്റ് സീനിയർ ലെക്ച്ചറർ ശ്രീ അബ്ദുൽ നാസർ സാർ മൂന്നാം ക്ലാസിലെ വിദ്യയാർത്ഥിയുടെ വീട്ടിൽ ഉദ്‌ഘാടനം ചെയ്യുന്നു.
ഹോം ലൈബ്രറിസമ്പൂര്ണമാക്കിയതിനു സ്ക്കൂളിനുള്ള പുരസ്ക്കാരം MK രാഘവൻ എം പി സമ്മാനിക്കുന്നു.
ഒരു ഹോം ലൈബ്രറി x

വാവാട് ജി എം എൽ പി സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും 2020 ഓടെഹോം ലൈബ്രറി സ്ഥാപിക്കാൻ   കഴിഞ്ഞു എന്നത് സ്‌കൂളിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടം തന്നെയായിരുന്നു.

വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാവാട് ജി എം എൽ പി സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറി തുടങ്ങുക എന്ന മഹത്തായ ലക്ഷ്യത്തിനു പ്രചോദനമായത് കൊടുവള്ളി ബി ആർ സി BPC ശ്രീ മെഹറലി സാറിന്റെ പിന്തുണ  തന്നെയായിരുന്നു.

ഒരു സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറി ആരംഭിക്കാൻ കഴിഞ്ഞ കേരളത്തിലെ ആദ്യ സ്ക്കൂൾ ആകാൻ വാവാട് സ്‌ക്കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമായി

ഒരു ഹോം ലൈബ്രറി ഉദ്ഘാടനം കൊടുവള്ളി മുനിസിപ്പൽ ചർപേഴ്സൺ ശരീഫ കണ്ണാടിപോയിൽ നിർവ്വഹിക്കുന്നു