ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/വിറയ്ക്കുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
വിറയ്ക്കുന്ന ലോകം

വിറയ്ക്കുന്നിതാ ലോകം
ചുട്ടുപൊള്ളും മഹാമാരിയ്ക്കു മുന്നിലായ്
അനുഭവിച്ചീടുക ലോകമേ
തങ്ങൾ തീർത്ത കർമ്മഫലങ്ങളെ
സർവ്വനാശത്തിൻ അധിപനായ്
 അവതരിച്ചു നീ കുലം മുടിയ്ക്കുവാൻ
നന്മ ചെയ്യുന്നൂ ലോകർക്കു മുന്നിൽ
നഴ്സുമാർ മാലാഖമാരായി
തുറന്നു കാട്ടുന്നു കാരുണ്യം ഞങ്ങൾക്കായ്
കൈകൾ കൂപ്പുന്നു മാലോകർ നിങ്ങളെ
വീടിനുള്ളിൽ അടച്ചിട്ട നോവിനെ
പ്രതിരോധ മായ് കണ്ടും ഔഷധമായ് കണ്ടും
പുതു പ്രഭാതം പുലരുന്നതും കാത്ത്
തൊഴുതു നിൽക്കുന്നു പ്രകൃതിയ്ക്കു മുന്നിലായ്!

നിവേദ്യ.എ
ഏഴ്.എ ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത