ജി എച്ച് എസ് എസ് കൊട്ടില/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1926 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എരിപുരം കുപ്പം റോഡിന്റെ വശത്തായി ചാലിയിൽഎന്ന സ്ഥലത്താണ് സ്ഥാപിച്ചത്. ഈ സ്ഥലം ഇന്ന് താടിമുക്ക് എന്ന പേരിലറിയപ്പെടുന്നു. കൊട്ടില ഓണപ്പറമ്പിലെ പി.വി.ഇബ്രാഹിം ഹാജി സ്കൂളിനുവേണ്ടി കെട്ടിടം നിർമ്മിച്ചു നല്കി.ആദ്യകാലത്ത് ഡിസ്ട്റിക്ട് ബോർഡിന്റെ കീഴിലായാരുന്നു പ്രവർത്തിച്ചിരുന്നത്. 1962ൽ ഇത് യു.പി. സ്കൂളായി ഉയർത്തി.1972 ല് ചാലിയില് നിന്ന് സ്കൂൾഇന്നുള്ള സ്ഥലത്തേക്ക് മാറ്റി. മാടത്ത് മല്ലിശ്ശേരി ഇല്ലം നല്കിയ രണ്ടേക്കർ സ്ഥലത്ത് ഗവൺമെന്റ് നിർമ്മിച്ച ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി. 1974 ൽ ഹൈസ്കൂളായി ഉയർത്തി. അതിനായി മാടത്ത്മല്ലിശ്ശേരി ഇല്ലം വക മൂന്നേക്കർ സ്ഥലം കൂടി സംഭാവനചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ കെ. വി. മുഹമ്മദ്കുഞ്ഞി ആയിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 1983 ൽ നിർമ്മിച്ചു. 1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. രണ്ട് സയൻസ് ബാച്ച്, ഒരു ഹ്യുമാനിറ്റീസ് ബാച്ച്, ഒരു കൊമേഴ് സ് ബാച്ച് എന്നിവ ഇപ്പോൾ ഉണ്ട്. 2010 ൽ ഹയർ സെക്കന്ററിക്ക് ജില്ലാപഞ്ചായത്ത് വക പുതിയ കെട്ടിടം നിർമ്മിച്ചു. 2012 മുതൽ ASAP skill Development Center ആയി സ്കൂൾ പ്രവർത്തിച്ചു വരുന്നു.