ജി എച്ച് എസ് തയ്യൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തയ്യൂർ

തൈകളുടെ  യൂർ എന്നും തൈയ്യത്തരക്കാവ് എന്ന അമ്പലത്തിൽനിന്നുമാണ് തയ്യൂർ എന്ന പേരുണ്ടായത് എന്ന് പറയപ്പെടുന്നു. വേലൂർ പഞ്ചായത്തിൻ്റെ കീഴിലാണ് തയ്യൂർ ഭരണം. എരുമപ്പെട്ടിക്കും വേലൂരിനും ഇടയിലാണ് ഈ ഗ്രാമം. ക്ഷേത്രവും പള്ളിയും മോസ്‌കും ഉള്ള ഈ ഗ്രാമം ... കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വേലൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളിലൊന്നാണ് തയ്യൂർ ഗ്രാമം.അമ്പലങ്ങളും പള്ളികളും മോസ്‌ക്‌കളും ഇഴുകിച്ചേർന്ന് മതസൗഹാര്ദപരമായ ചുറ്റുപാടിനു തെളിവാണ് തയ്യൂർ ഗ്രാമം.നിരവധി കുട്ടികൾ പഠിക്കുന്ന ഗവഃ ഹൈസ്കൂൾ തയ്യൂർ ഗ്രാമത്തിന് നടുവിൽ സ്ഥിതി ചെയ്യുന്നു.തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്നു .എരുമപ്പെട്ടിക്കും വേലൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്നപ്രകൃതിരമണീയമായ ഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമാണ് തയ്യൂർ . 2003 സെപ്റ്റംബർ 7 ന് സാംസ്കാരിക വകുപ്പുമന്ത്രി ജി. കാർത്തികേയനാണ് തയ്യൂർ ഗ്രാമത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചത്.

[11:29 am, 19/4/2024] Jaibyjacob: ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

കുന്നുകളും വയലുകളും വ്യക്ഷങ്ങളും അമ്പലങ്ങളും പള്ളികളും മോസ്ക് കളും നിറഞ്ഞ ഗ്രാമം.

എരുമപ്പെട്ടിയ്ക്കും തയ്യൂർ അതിർത്തി യ്ക്കും ഇടയിൽ തയ്യൂർ കുന്നിൽ തയ്യൂർ ഗ്രാമം സ്ഥിതിചെയ്യുന്നു

പുഴ

പാത്രമംഗലം പുഴ തയ്യൂരിൻ്റെ അതിർത്തി യിലൂടെ ഒഴുകുന്നു. ( ഭാരതപ്പുഴയിൽ നിന്ന് വരുന്ന പാത്രമംഗലം പുഴ കേച്ചേരി പുഴയിൽ ലയിക്കുന്നു)

തൊഴിൽ മേഖല

  • കൃഷിയിൽ പ്രധാന്യം കൊടുത്ത് ജീവിതം നയിക്കുന്നു.
  • പഴങ്ങളിൽ കേമനായ ചെങ്ങാലിക്കോടൻ കൃഷി ചെയ്തിരുന്നു.
  • മത്സ്യബന്ധനത്തിന് പ്രധാന്യം കൊടുത്തിരുന്നു.
  • ഊർജ്ജസംരക്ഷണത്തിൻ്റെ ഭാഗമായി പുകയില്ലാത്ത ആലുവ അടുപ്പുകൾ തൃശ്ശൂർ ജില്ലക്കാർക്ക്  പരിചയപ്പെടുത്തുകയും നിർമ്മിക്കുകയും ചെയ്യുന്നു.
  • കരകൗശലവിദഗ്ദ്ധൻമാർ ധാരാളമുള്ള പ്രദേശം

ചരിത്ര പ്രധാന്യം

  • ടിപ്പുസുൽത്താൻ ആക്രമണവുമായി ബന്ധപ്പെട്ട് പീരങ്കി വച്ച സ്ഥലം ഇന്നും തയ്യൂർ കുന്നിന് മുകളിൽ സംരക്ഷിക്കുന്നു.
  • കർഷക സമരത്തിന് നേതൃത്വം കൊടുത്തതിൽ മുൻപന്തിയിലായിരുന്നു തയ്യൂർ
  • വേലൂർ മണി മലർക്കാവ് മായി ബന്ധപ്പെട്ട് നടന്ന മാറുമറയ്ക്കൽ സമരം .

പൊതുസ്ഥാപനങ്ങൾ

  1. ജി.എച്ച്.എസ്സ്  തയ്യൂർ
  2. തയ്യൂർ സർവ്വീസ് സഹകരണ ബാങ്ക്

വിദ്യാഭ്യാസ മേഖല

തയ്യൂർ സ്കൂൾ

1917 ൽ തയ്യൂർ സ്കൂൾ സ്ഥാപിച്ചു.

ചരിത്രം

തലപ്പിള്ളി താലൂക്കിലെ വേലൂർ പ‍ഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തയൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ 1917-ൽ തിരുത്തിക്കാട്ട് നമ്പീശൻ കുടുംബം ആണ് ആരംഭിച്ചത്. വിദ്യാലയത്തിന്റെ ആദ്യ നാമം ടി.കെ.ആർ.എം.എൽ.പി .സ്ക്കൂൾ എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവൻരാമൻ മെമ്മോറിയൽ എൽ.പി.സ്ക്കൂൾ . ഇവിടെ 1 മുതൽ 4 വരെയുള്ള ക്ളാസുകൾ ഓരോ ഡിവിഷൻ വീതമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.രാമൻ നമ്പീശനായിരുന്നു. 1944-45 ൽ ഈ വിദ്യാലയം മാനേജ്മെന്റിൽനിന്നും ഗവണ്മെന്റിലേക്ക് സറണ്ടർചെയ്തു. അങ്ങനെ ടി.കെ.ആർ .എം.എൽ. പി .സ്ക്കൂൾ തയ്യൂർ ഗവൺമെൻറ് എൽ. പി .സ്ക്കൂൾ ആയി. പിന്നിട് യു.പി.സ്ക്കൂൾ ആയി അപ്ഗ്രേയ്ഡ് ചെയ്യുകയും 1980-81 ൽ ഹൈസ്ക്കൂൾ ആക്കുകയും ചെയ്തു. പരിമിതമായ സൗകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു. മികച്ച അക്കാദമിക്ക് നിലവാരം പുലർത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിൻെറ പടവുകൾ പിന്നിട്ടു കൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് രാജി ടി.കെ ആണ്.

2017ൽ 100-ാം വാർഷികം ആഘോഷിച്ചു.

സ്കൂളിൻ്റെ പ്രവേശന കവാടം
കമ്പ്യൂട്ടർ സാക്ഷരത

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമാണ് തയ്യൂർ . 2003 സെപ്റ്റംബർ 7 ന് സാംസ്കാരിക വകുപ്പുമന്ത്രി ജി. കാർത്തികേയനാണ് തയ്യൂർ ഗ്രാമത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചത്. തയ്യൂർ ഗവൺമെന്റ് ഹൈസ്കൂൾ പി.ടി.എ, തയ്യൂർ ഗ്രാമ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ സമിതി, ഇന്ത്യൻ കമ്പ്യൂട്ടർ എജ്യൂക്കേഷൻ സൊസൈറ്റി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

[11:32 am, 19/4/2024] Jaibyjacob: ഗതാഗത സൗകര്യം

1979 ലാണ് ഇവിടേക്ക് കേച്ചേരി ഭാഗത്തുനിന്നും ബസ് സൗകര്യം ആരംഭിച്ചത്.ഇപ്പോഴും ഇവിടേക്ക് ഗതാഗത സൗകര്യം കുറവാണ്.

പ്രധാന വ്യക്തികൾ

  • ഗായകൻ-സന്നിധാനന്ദൻ
  • കർണാടക സംഗിതത്ജൻ-വി.ആർ.ദീലീപ് കുമാർ.

അവലംബം