ജി എഫ് യു പി എസ് കൊയിലാണ്ടി‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വൈദേശികാധിപത്യം ഭാരത്തിൽ വേരുറപ്പിക്കുന്ന കാലം കടലോര ഗ്രാമമായ കൊയിലാണ്ടിയിൽ കൊല്ലം മുതൽ ഏഴുകുടിക്കൽ വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ഒരു പള്ളിക്കൂടം1901ൽ സ്ഥാപിതമായി.പകലന്തിയോളം കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു.കടലിലേക്ക് പോകുന്ന വഞ്ചിഎപ്പോൾ കരയ്കടുക്കുമെന്ന് പറയാനാവില്ല.വ‍ഞ്ചി വന്നാൽ കുട്ടികൾ അതിനു പിന്നാലെ. പഠനെത്താക്കാൾ പ്രധാനം ജീവിതം. കാലപ്രവാഹത്തിനിടയിൽ നാട്ടിൽ സ്വാതന്ത്ര്യത്തിന്റെ പൊൻവെളിച്ചം വീശിത്തുടങ്ങി. വിദ്യാലയത്തിലും മാറ്റങ്ങൾ വന്നു. കുട്ടികളെ തേടി ഗുരുനാഥന്മാർ വീട്ടിലേക്ക്.. കൊഴി‍ഞ്ഞു പോകുന്ന കുട്ടികളെ പിടിച്ചിരുത്താൻ പല തന്ത്രങ്ങളും സ്വീകരിച്ചു. കുട്ടികൾ അക്ഷരം തേടി വിദ്യാലയത്തിൽ... വിദ്യയുടെ ദിവ്യമന്ത്രം പകർന്നു നൽകാൻ നിരവധി ഗുരുശ്രേഷ്ഠന്മാർ.. ഒരു സമൂഹത്തിന്റെ സമൂലമായ പരിവർത്തനത്തെ സ്വപ്നം കണ്ട അർപ്പണ ബോധത്തിന്റെ പര്യായമായ അധ്യാപകരുടെ നിരന്തര പരിശ്രമത്തിന് പിന്തുണ നൽകിയ കൊയിലാണ്ടി,വിരുന്നുകണ്ടിചെറിയമങ്ങാട്,വലിയമങ്ങാട് പ്രദേശത്തെ നെടുന്തൂണുകളായ മഹദ് വ്യക്തികൾ..കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സ്കൂളിന്റെ കെട്ടും മട്ടും മാറി. വിദ്യാലയത്തിനഭിമാനമായി പഠിച്ചുപോയവർ ദേശത്തിനകത്തും പുറത്തും ഉന്നത സാഥനങ്ങൾ ഇന്നലങ്കരിക്കുന്നു. പൊതുവിദ്യാഭ്യാസത്തിനും വിദ്യാലയത്തിനും പ്രാധാന്യം കൊടുത്ത കേന്ദ്ര-സംസ്ഥാനസർക്കാറുകളും വിദ്യാലയത്തെ അകമഴിഞ്ഞു സഹായിച്ചു. പുതിയ കെട്ടിടങ്ങൾ ,സ്മാർട്ട്ക്ലാസ് മുറികൾ, കമ്പ്യൂട്ടറുകൾ, മികച്ച സയൻസ് ലാബ്,ലൈബ്രറി,ഡസ്റ്റ്-ഫ്രീ കാമ്പസ്,ജില്ലയിലെ മറ്റ് ആമുഖം വിദ്യാലയങ്ങളോട് മൽസരിച്ച്പഠന-പാഠ്യാനുബന്ധങ്ങളിൽ ഉയരങ്ങളിലേക്ക്.. കലാരംഗത്തും, കായാകരംഗത്തും വിദ്യാർത്ഥികളുടെ മികച്ച നേട്ടങ്ങൾ... ഒരു ദേശത്തിന്റെ ഹൃദയത്തുടിപ്പുകൾ ഏറ്റു വാങ്ങി, വെളിച്ചമായി ജി എഫ് യു പി എസ്, കൊയിലാണ്ടി..

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം