ജി എസ് എം എൽ പി സ്‌കൂൾ തത്തമംഗലം ,സ്കൂൾ പച്ചക്കറിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പച്ചക്കറിത്തോട്ടം

മുൻവർഷങ്ങളിൽ നിന്നും തുടർന്നുവരുന്ന സ്കൂൾ പച്ചക്കറിത്തോട്ടം രക്ഷിതാക്കളുടെ സഹായത്തോടെ നല്ല രീതിയിൽ കൃഷിചെയ്തുവരുന്നു. കോവിഡാനന്തരം സ്കൂളിന്റെ പ്രവർത്തനം മുടങ്ങിയപ്പോൾ പച്ചക്കറി തോട്ടത്തിൽ ധാരാളം വാഴ തൈകളും, മുരിങ്ങ കമ്പുകളും നട്ടുവളർത്തി, ഇടവിട്ടുള്ള ദിവസങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും തൈകൾക്ക് വേണ്ട പരിചരണവും നൽകിവരുന്നു. ഈ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭ്യമാകുന്ന വിളവ് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു വരുന്നു. പച്ചക്കറി തോട്ടത്തിനു സമീപത്തായി ജൈവവൈവിധ്യ പാർക്ക് ഭാഗമായി ധാരാളം തെങ്ങിൻ തൈകൾ നട്ടു വളർത്തിയിട്ടുണ്ട്.