ജി എൽ പി എസ് ഏവൂർ നോർത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ ചരിത്രം ചരിത്ര രേഖകൾ വിശകലനം ചെയ്താൽ 1918 ൽ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടിൽ ശ്രീമതി.പാർവതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെൻറ് വരുന്ന ഈ സ്ഥലത്ത് 1 മുതൽ 5 വരെ ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവർത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകൾ നടന്നിരുന്നത്.ഈ വിദ്യാലയത്തിൽ അന്നത്തെ പ്രധാനാധ്യാപകൻ ടി പാർവതിയമ്മയുടെ ഭർത്താവായ ശ്രീമാൻ പയക്നിയിൽ വേലായുധൻ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സർക്കാരിലേക്ക് നല്കി. ഇതാണ് ഇന്നത്തെ ഗവ. എൽ. പി. എസ്സ് ഏവൂർ വടക്ക് എന്ന സ്ഥാപനം.