ജി എൽ പി എസ് കാന്തപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1924-ൽ ശ്രീ.കളത്തിൽ സെയ്ത് ഹാജി എന്നയാളുടെ ശ്രമഫലമായി പ്രവർത്തനം തുടങ്ങി. 90 വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു. 2009-10 വർഷത്തിൽ SSA-യുടെയും ഉണ്ണികുളം ഗ്രാമപഞ്ചായത്തിടന്റ്റെയും ഫുണ്ടുപയോഗിച്ച് ശ്രീ.കളത്തിൽ അഹമ്മദ് ദാനമായ് തന്ന സ്ഥലത്തു സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം ഇന്ൻ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ്. 2011-ൽ ആരംഭിച്ച പ്രീ-പ്രിമറിയിലെ കുട്ടികൾ തുടർച്ചയായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്നുണ്ട്. 220-ഓളം വിദ്യാർത്തികൾ പഠിച്ചു വരുന്ന ഈ വിദ്യാലയത്തിന് വികസന സാധ്യതകൾ ഏറെയാണ്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരം ഈ വിദ്യാലയത്തിന് നിർലോഭമായി ലഭിച്ചു വരുന്നുണ്ട്.