ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/ദുർഗന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
ദുർഗന്ധം

ഒരു കടുവ ദാഹിച്ച് വലഞ്ഞ് കാട്ടിലൂടെ നടക്കുകയായിരുന്നു. വഴിയിൽ കണ്ട ഒരു കുരങ്ങനോട് വെള്ളം ഉള്ള സ്ഥലം അന്വേഷിച്ചു. കുരങ്ങൻ അകലെ ഉള്ള ഒരു കുളം കടുവയ്ക് കാണിച്ചു കൊടുത്തു. ഈ സമയം കുളത്തിൽ വെള്ളം കുടിക്കാൻ ഒരു പന്നി അവിടെ എത്തി.

പന്നിയുടെ ദുർഗന്ധം കാരണം കടുവ തിരിച്ച് പോയി. ഈ സമയം പന്നിക്ക് തോന്നി കടുവ തന്നെ പേടിച്ചാണ് പോയതെന്ന്. അഹങ്കാരം മൂത്ത പന്നി, കടുവയെ പോരിന് വിളിച്ചു. ദുർഗന്ധം വമിക്കുന്ന വൃത്തികെട്ട പന്നിയോട് കടുവ യുദ്ധം ചെയ്തില്ല. ഇതിൽ അഹങ്കാരം പൂണ്ട പന്നി വീണ്ടും ചേറിൽ കിടന്ന് ഉരുണ്ടു. വൃത്തിയും ശുചിത്വവും ഇല്ലാത്തതിന്റെ പേരിൽ ശക്തിമാനായ കടുവ പോലും പേടിച്ചോടി എന്നാണ് ഈ കഥയിൽ നിന്നും മനസിലാക്കുന്നത്..

ചന്തു സത്യൻ
4 A ജി എൽ പി എസ് കുറ്റിച്ചിറ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ