ജി എൽ പി എസ് നെല്ലിയമ്പം/അക്ഷരവൃക്ഷം/ജീവിത വിജയം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിത വിജയം

പണ്ടൊരിക്കൽ ഒരു ഗ്രാമത്തിൽ മീനു എന്നു പറയുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾക്ക് പഠിക്കാൻ വളരെയേറെ ഇഷ്ടമായിരുന്നു. അവൾ ഏതു സമയവും പഠിക്കുകതന്നെ ചെയ്യും. മീനുവിന് പഠനത്തോടുള്ള ഇഷ്ടം കാരണം മീനുവിന്റെ അച്ഛന് അവളെ വളരെ ഇഷ്ടമായിരുന്നു. മീനു ഏഴാം ക്ലാസിലായിരുന്നു. ആ സമയത്ത് പെട്ടെന്ന് അവളുടെ അച്ഛൻ മരണപ്പെട്ടുപോയി. പിന്നീടുള്ള കാലത്ത് അവർ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. അവളുടെ അമ്മ മറ്റു വീടുകളിൽ പോയി വീട്ടുജോലികൾ ചെയ്തായിരുന്നു കുടുംബം പുലർത്തിക്കൊണ്ടിരുന്നത്. അമ്മയാണെങ്കിൽ മഹാ ദ്രോഹിയായിരുന്നു. അമ്മ വീട്ടുജോലിക്ക് പോകുമ്പോൾ അവളെയും കൂടെ കൊണ്ടുപോകാൻ തുടങ്ങി. അക്കാരണത്താൽ അവളുടെ ക്ലാസ് എന്നും മുടങ്ങുമായിരുന്നു.

അവൾ വലുതായി വിവാഹം കഴിക്കേണ്ട പ്രായമായി. അവൾ അരുൺ എന്നൊരാളുമായി വിവാഹിതയായി. രണ്ടു വർഷങ്ങൾക്കു ശേഷം അവൾക്കൊരു ആൺകുഞ്ഞു പിറന്നു. അവൾ ആ കുഞ്ഞിന് അതുൽ എന്നു പേരിട്ടു. അവൻ വലുതായി. അമ്മയെപ്പോലെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. അവനെയെങ്കിലും പഠിപ്പിച്ച് ഉന്നത വിജയത്തിലെത്തിക്കണമെന്ന് അമ്മ ആഗ്രഹിച്ചു. ആഗ്രഹിച്ചപോലെത്തന്നെ അവൻ ഡോക്ടറായി.

എനിക്ക് കിട്ടാത്തത് എന്റെ മകനു കിട്ടി. അതിൽ അമ്മ സന്തോഷവതിയായി.

റിദ ഫാത്തിമ
4 [[15206|]]
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ