ജി എൽ പി എസ് പനങ്ങാട് നോർത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിട്ടുണ്ണി മാസ്റ്ററുടെ നേതൃത്വത്തിൽ ശ്രീമതി. ജാനകിയമ്മ  ടീച്ചർ പ്രധാന അദ്ധ്യാപികയായി കുടിപള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ തികച്ചും പിന്നോക്ക വിഭാഗക്കാരുo പട്ടിക ജാതിക്കാരും അടങ്ങുന്ന സമ്പൂർണ്ണ ഗ്രാമപ്രദേശമാണിത്. ഈ പ്രദേശത്തെ ഏക വിദ്യാലയമായതിനാൽ ആദ്യകാലങ്ങളിൽ ഒരു പാട് വിദ്യാർഥികൾ പഠനത്തിനായി എത്തിച്ചേർന്നിരുന്നു.   ഡോക്ടർമാർ, അദ്ധ്യാപകർ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ, എൻജിനീയർമാർ, ഡെപ്യുട്ടി ഡയറക്ടർ തുടങ്ങി ഉന്നത നിലയിൽ എത്തിയ ഒരുപാട് പൂർവ്വ  വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ നിന്നുo പഠിച്ച് ഇറങ്ങിയിട്ടുണ്ട്. ദാരിദ്ര രേഖക്ക് താഴെ നിൽക്കുന്നവരും കൂലിവേലക്കാരുമായ ജനങ്ങളുടെ കുട്ടികൾക് ആവശ്യമായ പ്രഥമിക വിദ്യാഭ്യാസo നേടുന്നതിന് മറ്റൊരു വിദ്യാലയമോ സാധ്യതകളോ ഈ ചുറ്റുവട്ടത്ത് ഇല്ല.

      സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് സ്ഥലവും കെട്ടിടവും സ്ഥിതി ചെയ്യുന്നത്. അതിനാൽ സാധാരണ സർക്കാർ വിദ്യാലയങ്ങൾക് ലഭിക്കുന്ന ( തദ്ദേശ സ്വയംഭരണ സ്ഥാപനം, എസ്. എസ്. എ )  ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ സ്കൂളിന് ലഭിക്കുന്നില്ല. വളരെ പരിതാപകരമായ ഒരു അവസ്ഥയാണ് സ്കൂളിന്റെത്. പ്രഥാമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യം ഇല്ലായിരുന്നു. ഭൗതിക സാഹചര്യങ്ങളുടെ ശോചനീയാവസ്ഥ സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയുവാൻ ഇടയാക്കി. ഇടഭിത്തിഇല്ലാതെ ഒറ്റ ഹാളായി സ്ഥിതി ചെയുന്ന ഈ സബ് ജില്ലയിലെ ഏക വിദ്യാലയമാണ്   ജി. എൽ. പി. എസ്. പനങ്ങാട് നോർത്ത് എന്നുകൂടി പറയാം.

ജീർണ്ണാവസ്ഥയിലായിരുന്ന ഈ വിദ്യാലയം പി. ടി. എ, അദ്ധ്യാപകൻ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ എന്നിവരുടെ ശ്രമഫലമായി  2015 ൽ നവീകരണം നടത്തി. ഏകദേശം 4 ലക്ഷം രൂപയോളം പിരിച്ചെടുത്ത് സ്കൂളിന്റെ അറ്റകുറ്റ പണികൾ ചെയ്തു. ജനൽ, വാതിൽ  തുടങ്ങി ഇലക്ട്രിഫിക്കേഷൻ അടക്കം അറ്റകുറ്റ പണികൾ ചെയ്തു നവീകരിച്ച കെട്ടിടമായി മാറിയതിന്റെ ഫലമായി സ്കൂളിന്റെ മുഖഛായ തന്നെ മാറി.

      2015 ൽ പ്രീപ്രൈമറി അടക്കം കേവലം 22 വിദ്യാർത്ഥികൾ  ആണ്

സ്കൂളിൽ പഠിച്ചത്.2021 -22 ആയപ്പോഴേക്കും 48 വിദ്യാർത്ഥികൾ ആയി വർദ്ധിച്ചു. എസ്. എം. സി, പി. ടി. എ, ഒ. എസ്. എ, ഒ. ടി. എ,  നാട്ടുകാർ എന്നിവരുടെ സഹകരണം സ്കൂളിന്റെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ സജീവമാക്കും.