ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/കൊറോണ -രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ -രോഗപ്രതിരോധം

രോഗം വരുന്നതിനേക്കാൾ നല്ലതു രോഗം വരാതിരിക്കാശ്രദ്ധിക്കേണ്ടത്.കൊറോണ വൈറസ് വ്യാപക കാലത്തു വീട്ടിൽ ഇരിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരും ഇതിനകം തിരിച്ചറിഞ്ഞു ആരോഗ്യവിദഗ്ധർ പറയുന്നപോലെ നമ്മളെല്ലാം ഒരു ചങ്ങലയുടെ കണ്ണികളാണ്.ഈ ചങ്ങലയുടെ വേണം കൊറോണയെ തുരത്താൻ.കൊറോണയെ തുരത്താൻ ഈ ലോകത്തുള്ള ഓരോരുത്തരും ഓരോ പടയാളികൾ ആകുന്നതു ഇവിടെ ആണ്.അതുകൊണ്ടു നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്.കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണം.എന്നാൽ മാസ്ക് ശരിയായ രീതിയിൽ അല്ല ധരിക്കുന്നതെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷം ആണ് ഉണ്ടാവുക.മാസ്ക് ധരിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക -മാസ്ക് ഉപയോഗിക്കുന്നതിനു മുൻപ് 20 സെക്കന്റ് കൈകൾ വൃത്തിയായി കഴുകി എന്ന് ഉറപ്പ് വരുത്തുക,മൂക്കും വായും മൂടുന്ന വിധത്തിൽ വേണം മാസ്ക് ധരിക്കാൻ.മാസ്ക് ധരിച്ച ശേഷം ഒരു കാരണവശാലും മാസ്ക് സ്പർശിക്കാൻ പാടില്ല.സംസാരിക്കുവാനായി മാസ്ക് താഴ്ത്തുകയും തിരിച്ചു വെയ്ക്കുകയും ചെയ്യരുത്,മാസ്ക് വെച്ച് തന്നെ സംസാരിക്കണം.

ആദിത്യ ബി
2 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം