ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കുട്ടുവും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടുവും കൂട്ടുകാരും

ഒരു ദിവസം കുട്ടു റോഡിനരികിലൂടെ നടക്കുകയായിരുന്നു, അപ്പോൾ റോഡിനരികിൽ കുറേ ചപ്പു ചവറുകൾ കണ്ടു കുട്ടു ഓടി ചെന്ന് കൂട്ടുകാരോട് പറഞ്ഞു കൂട്ടുകാരെ നമ്മൾ നടക്കുന്ന റോവിനരികിൽ കുറെ ചപ്പുചവറുകൾ ഞാൻ കണ്ടു. ആരാണത് ചെയ്തത് എന്നു കണ്ടുപിടിക്കണം നമുക്ക് ഇന്ന് രാത്രി റോഡിനരികിൽ ഉള്ള ഒരു മരത്തിന്നരികിൽ ഒളിച്ചു നിൽക്കാം. അങ്ങനെ രാത്രിയായി അവർ മരത്തിനരികിൽ ഒളിച്ചു നിന്നു, അപ്പോൾ അതാ ഒരു വണ്ടി വരുന്നു അതിലുള്ള ചപ്പുചവറുകളെല്ലാം റോഡിനരികിൽ തള്ളി അതുകണ്ട കുട്ടു പോലീസിനെ വിവരമറിയി ച്ചു. പോലീസ് വന്നു വണ്ടി ഡ്രൈവറേയും ആൾക്കാരെയും പിടിച്ചു കൊണ്ടുപോയി നമ്മൾ റോഡിനരികിലോ, പുഴയ്ക്കരയിലോ തോടിന് വക്കത്തോ മാലിന്യങ്ങൾ വലിച്ചെറിയരുത്. അതു നമ്മുടെ പരിസ്ഥിതിയെ വല്ലാതെ ബാധിക്കും.

പദ്മദേവ് കെ എൻ
4 C ജി എൽ പി എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ