ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ മാറോടുചേർക്കാം പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
മാറോടുചേർക്കാം പ്രകൃതിയെ

എന്താ കുട്ടാ ഇത് വെള്ളമിങ്ങനെ അനാവശ്യമായി കളയാമോ? നിനക്ക് വെള്ളത്തിന്റെ മൂല്യം അറിയില്ലേ ?കുട്ടാ വെള്ളത്തിന് വേണ്ടി അലയുന്ന എത്ര മനുഷ്യരുണ്ട് ഈ ഭൂമിയിൽ . അവരെ കുറിച്ച് നീ ഓർത്തോ ഒരു തുള്ളി വെള്ളം പോലും വിലപ്പെട്ടതാണ് . 'വെള്ളം വെള്ളം സർവത്ര കുടിക്കാനൊത്തിരി ഇല്ലത്രെ' എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് നീ ഓർക്കുന്നില്ലേ . ഇങ്ങനെ വെള്ളം കളയുമ്പോൾ ജലക്ഷാമം ഉണ്ടാകും . അത് കാരണം പരിസ്ഥിതി നശിക്കപ്പെടും. പണ്ടുള്ളവർ ഒരു മരം വെട്ടിയാൽ അവർ രണ്ടു മരം നട്ടു പിടിപ്പിക്കും . മണ്ണിനെയും മരത്തിനെയും അവർ ചേർത്ത് പിടിച്ചിരുന്നു. ഇന്ന് മരം വെട്ടിത്തെളിച്ചും കുന്നുകൾ ഇടിച്ചും വീടുണ്ടാക്കുന്നു . അപ്പോൾ പ്രകൃത്യാ ഉള്ള ജലസ്രോതസ്സ് നഷ്ട്ടപെടുന്നു. ഇതുമൂലം ആയിരകണക്കിന് മനുഷ്യർക്ക് വെള്ളം കിട്ടാക്കനിയാകുന്നു. കാടു വെട്ടിത്തെളിച്ചും പുഴകൾ നികത്തിയും ഫാക്ടറിയും കൂറ്റൻ മണി ഗോപുരങ്ങളും പണിയുന്നു. ഇതുമൂലം വന്യ മൃഗങ്ങളും മറ്റു ജീവികളും ഭൂമിയിൽ നിന്ന് നാമാവശേഷമാകുന്നു ഇപ്പോഴത്തെ തലമുറ പ്രകൃതിയെയും പരിസ്ഥിതിയെയും മറന്നുള്ള പ്രവർത്തനമാണ് നടത്തുന്നത് . അതിന്റെ ഫലമാണ് പ്രളയവുംഉരുൾപൊട്ടലും അന്തരീക്ഷ മലിനീകരണമൊക്കെ . അത്കൊണ്ട് കുട്ടാ നീ പ്രകൃതിയെയും മരങ്ങളെയും മണ്ണിനെയും സ്നേഹിച്ചു വെള്ളം പാഴാക്കാതെയും മരങ്ങൾ നട്ടുപിടിപ്പിച്ചും ജീവിക്കണം. അങ്ങനെ പ്രകൃതി മാതാവിന്റെയും പരിസ്ഥിതിയുടെയും കണ്ണിലുണ്ണിയായി വളരണം.

നിവേദ് കുമാർ സി പി
4 B ജി എൽ പി എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ