ജി എൽ പി എസ് മുട്ടുങ്ങൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചാടത്തിലെ എരപുരം വില്ലേജിലെ മീത്തലങ്ങാടിയിൽ 1962 ൽ സ്ഥാപിതമായ വിദ്യാലയമാണ് മുട്ടുങ്ങൽ ഗവൺമെൻറ് സ്കൂൾ. പിന്നോക്ക പ്രദേശമായ മുട്ടുങ്ങൽ ജീരദേശ നിവായികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മുട്ടുങ്ങൽ ജുമാ അത്ത് കമ്മിറ്റി ആണ്. വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പുതിയപുരക്കൽ പറമ്പ് 16000 രൂപയ്ക്ക് കമ്മിറ്റി വിലക്ക് വാങ്ങി. സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി കമ്മിറ്റി ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ സ്വകാര്യമേഖലയിൽ സ്കൂൾ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. തുടർന്ന് സർക്കാർ മേഖലയിൽ തന്നെ സ്കൂൾ അനുവദിച്ച് കിട്ടുന്നതിനുളള ശ്രമങ്ങൾ കമ്മിറ്റി നടത്തുകയും സ്കൂളിനായി ഒരു താൽക്കാലിക ഓലഷെഡ് നിർമിക്കുകയും സർക്കാരിനെ ഏല്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി മീത്തലങ്ങാടിയിൽ ഒരു സർക്കാർ വിദ്യാലയം അനുവദിക്കപ്പെട്ടു. ഹാജി കെ .ടി മുസലിയാർ പ്രസിഡന്റും കണ്ടിച്ചിന്റവിട അബ്ദുറഹിമാൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി നേതൃത്വം നല്കിയത്. മണ്ണയോടൻ അബ്ദുൾ ഖാദർ,തയ്യുളളതിൽ അബു,വലിയതായൽ മമ്മു,പറമ്പത്ത് മമ്മദ് ഹാജി, ആർ .എം അബ്ദുളള,താഴെ ചുണ്ടിൽ മൊയ്തു,ചുണ്ടിൽ ഖാദർ തുടങ്ങിയ മാന്യവ്യക്തികളും ഈ ഉദ്യമത്തിൽ സജീവപങ്കുാളിത്തം വഹിക്കുകയുണ്ടായി.