ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പച്ചക്കറിത്തോട്ടനിർമാണം , പൂന്തോട്ടനിർമാണം ,പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്

നിലവിൽ  സ്കൂളിൽ മനോഹരമായ പൂന്തോട്ടം ഉണ്ട് .ലഭ്യമായ സ്ഥലത്തു നിരവധി പൂച്ചെടികൾ വളർത്തുന്നു .കൂടാതെ ചെടിച്ചട്ടികളിലും ധാരാളം ചെടികൾ ഉണ്ട് . ചെടികൾക്ക് വെള്ളമൊഴിക്കുന്നതിലും ചെടികളെ ശുശ്രുഷിക്കുന്നതിലും കുട്ടികൾക്ക് വളരെ താല്പര്യമാണ്.

സ്കൂളിൽ മനോഹരമായ പച്ചക്കറിത്തോട്ടം ഉണ്ട്.എല്ലാ വർഷവും സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കാറുണ്ട് .ക്യാബേജ് ,കോളിഫ്ലവർ,വഴുതന,ക്യാരറ്റ് ,വെണ്ട, മുളക് ,ചീര തുടങ്ങി

ധാരാളം പച്ചക്കറികൾ നടുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് കൃഷി പരിപാലനം .വിളവെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.തുമ്പൂർമുഴി യൂണിറ്റിലെ വളവും ,ചാണകവും ഉപയോഗിച്ച് തികച്ചും ജൈവമാതൃകയിലാണ് കൃഷി ചെയ്യുന്നത് .പച്ചക്കറിക്കൃഷിയിലൂടെ കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികൾ പഠിക്കുന്നു .കൃഷി എല്ലാവർക്കും വളരെ താത്പര്യജനകവും ആനന്ദം നൽകുന്നതുമാണ് .