ജി എൽ പി എസ് വടക്കേ പുലിയന്നൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠനോത്സവം-MARCH-06

പഠനോത്സവം ഗംഭീരമായി തന്നെ ആഘോഷിച്ചു. രാവിലെ പത്തുമണിക്ക് തുടങ്ങിയ പഠനോത്സവം വൈകുന്നേരം വരെ നീണ്ടു. കുട്ടികളുടെ മികവുകളുടെ പ്രദർശനങ്ങളും പ്രകടനങ്ങളും നടന്നു. പാഠഭാഗങ്ങളെ ആസ്പദമാക്കി കുട്ടികൾ തന്നെ തയ്യാറാക്കിയ സ്കിറ്റുകൾ രക്ഷിതാക്കളുടെ മനം കവർന്നു. ഒന്നാം ക്ലാസിലെ യും രണ്ടാം ക്ലാസിലെയും കുട്ടികളുടെ കലാപ്രകടനങ്ങൾ മികവുറ്റതായിരുന്നു. മൂന്നാം ക്ലാസിലെ നാലാം ക്ലാസിലെ കുട്ടികളുടെ ഇംഗ്ലീഷ് സ്കിറ്റുകൾ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.