ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/ ഇല്ലൊരു തുള്ളി പാഴാക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇല്ലൊരു തുള്ളി പാഴാക്കാൻ

രാവിലെ ബ്രഷ് എടുത്ത് ടാപ്പ് തുറന്ന് വച്ച് പല്ല് തേക്കുമ്പോഴും പാട്ടും പാടി ഷവറിൽ കുളിക്കുമ്പോഴും നമ്മൾ ഒരു കാര്യം ഓർക്കാറുണ്ടോ?വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന മനുഷ്യരും മറ്റ് ജീവജാല‍‍ങ്ങളും നമുക്ക് ചുറ്റുമുണ്ടെന്ന്...വെള്ളം വെള്ളം സർവത്ര തുള്ളി കുുടിക്കാനില്ലത്രെ....കേരളത്തെ സംബന്ധിച്ച് എത്ര ശരിയാണ് ഈ വാക്കുകൾ.നമുക്ക് നാൽപത്തിനാല് നദികളും ഇരുപത് കായലുകളും കുുളങ്ങളും തോടുകളും എണ്ണിയാൽ തീരാത്ത കിണറുകളും ഉണ്ട്.എന്നിട്ടും നാം വേനൽകാലമെത്തും മുമ്പേ വെള്ളത്തിനായി നെട്ടോട്ടമോടുന്നത് എന്തുകൊണ്ടാണെന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ?

ജലം എന്ന അമൂല്യ സമ്പത്ത് സൂക്ഷിച്ച് ഉപയോഗിക്കണം.ഓരോ തുള്ളിയും വിലപ്പെട്ടതാണ്.കോവിഡ്19ന്റെ ഭീതിയിൽ ലോക്ഡൗണിൽ കഴിയുന്ന നമ്മൾ അറിയാതെ ഒരു പാട് ജലം പാഴാക്കിക്കളയുന്നുണ്ട്.പ്രിയ കൂട്ടുകാർ ഇക്കാര്യം ശ്രദ്ധിക്കുകയും ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യണേ ...വീട്ടുകാരുടെ സഹായത്തോടെ നമുക്ക് ചെയ്യാൻ കഴിയുന്ന ചില പ്രവർത്തനങ്ങൾ ‍‍ഞാൻ സൂചിപ്പിക്കട്ടെ.

• അടുക്കളയിൽ പാത്രം കഴുകുന്ന വെള്ളം വീട്ടുമുറ്റത്തെ ചെടികൾക്കോ ഫലവൃക്ഷച്ചുവട്ടിലോ ഒഴിക്കാം.<

   • വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടെങ്കിൽ അവയെ കുളിപ്പിക്കുമ്പോൾ ചെടികളുടെയോ മരങ്ങളുടെയോ ചുവട്ടിൽ നിർത്തുക.
• മേൽക്കൂരയിൽ വീഴുന്ന വെള്ളം സംഭരിക്കാം.കിണർ റീചാർജിങും നടത്താം.
• വീട്ടുമുറ്റത്തെ കരിയിലകൾ കത്തിക്കരുത്.അവ ഭൂമിയുടെ ജൈവ പുതപ്പുകളാണ്.
• ചോർച്ചയുള്ള ടാപ്പുകൾ,ഫ്ളഷുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ നടത്തുക.
• വാഹനങ്ങൾ ദിവസേന കഴുകുന്നതിനു പകരം നന‍ഞ്ഞ തുണി ഉപയോഗിച്ച് തുടക്കാവുന്നതാണ്.
ഈ പട്ടിക അവസാനിക്കുന്നില്ല.പ്രിയപ്പെട്ടവരേ ഓർക്കുക.ഒരു ടാപ്പിലൂടെ ദിവസം ഒരു തുള്ളി വെള്ളം പാഴായാൽ പോലും ആയിരക്കണക്കിന് ലിറ്റർ ജലമാണ് പാഴായിപ്പോവുന്നത്.കോവിഡ്19ന്റെ ജാഗ്രതയിൽ വീട്ടിൽ കഴിയുമ്പോൾ ഇക്കാര്യം കൂടി എല്ലാവരും ഓർക്കുമല്ലോ

നജ ഫാത്തിമ.
3 സി ജി എൽ .പി.സ്കൂൾ വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം