ജി ജി യു പി എസ് കക്കറ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ആരോഗ്യം ശാരീരികവും മാനസികവുമായി അനുഭവപ്പെടുന്ന സുഖവും പ്രസന്നതയുമാണ് ആരോഗ്യത്തിന്റെ പ്രധാനലക്ഷണം .ജീവിതശൈലിയുടെ ആകെ തുകയാണ് രോഗമോ ആരോഗ്യമോ ആയി അനുഭവപ്പെടുന്നത് .ജീവിതസമ്പ്രദായം ഹിതമായിരുന്നാൽ ആരോഗ്യം ഉറപ്പാക്കാൻ കഴിയും .ഇത്തരത്തിൽ എങ്ങനെ ജീവിതരീതി രൂപപ്പെടുത്താം എന്ന തിരിച്ചറിവാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം .

നമ്മുടെ അന്തരീക്ഷത്തിൽ ധാരാളം രോഗാണുക്കൾ അധിവസിക്കുന്നുണ്ട് .ഇവയെ ചെറുത്തുനിൽക്കാനുള്ള പ്രതിരോധശേഷി ശരീരത്തിനുണ്ടെങ്കിൽ നമുക്ക് രോഗത്തിൽ നിന്നും രക്ഷനേടാം . ആഹാരം -നാം കഴിക്കുന്ന ആഹാരം ഹിതവും മിതവുമായിരുന്നാൽ ശരീരത്തിന് സ്വസ്ഥത ലഭിക്കും .അനാരോഗ്യകരമായ ആഹാരരീതി ശരീരത്തെ പ്രതികൂലമായി ബാധിക്കും .ഇതുപോലെ തന്നെ പ്രധാനമാണ് വ്യായാമം .ശരീരം നല്ല രീതിയിൽ പ്രവർത്തിക്കണമെങ്കിൽ വ്യായാമം കൂടിയേ തീരൂ .ചിട്ടയോടെ ചെയ്യുന്ന വ്യായാമം ആരോഗ്യവും ദീർഘായുസ്സും നൽകും .'കാറിൽ നിന്ന് കാര്പെറ്റിലേക് 'ഇറങ്ങുന്ന സംസ്കാരം ഇന്ന് വ്യാപകമാണ് .ചെറിയ യാത്രകൾക്ക് പോലും കാറുപയോഗിക്കുകയും കോണിപ്പടികൾ കയറുന്നതിനു പകരം ലിഫ്റ്റ് ഉപയോഗിക്കുകയും ചെയ്യുന്നു .വ്യായാമമില്ലാത്തവർ പുഷ്ടിപ്പെടാത്ത ശരീരത്തിന്റെയും തളർന്ന മനസ്സിന്റെയും ഉടമകളായിരിക്കും .എന്നാൽ അമിതമായ വ്യായാമം ശരീരത്തിന് ദോഷം ചെയ്യും . രോഗത്തിന് ആക്രമിക്കാൻ കഴിയാത്ത മനുഷ്യൻ --പുരാതന ഭാരതീയ വൈദ്യചാര്യനായ ചരകമഹർഷിയുടെ പ്രസിദ്ധനിർവചനം താഴെ കൊടുക്കുന്നു . "ഒരാൾ ശരിയായ ദിനചര്യയും ആഹാരരീതിയും പാലിക്കുമ്പോൾ ,ശരിയായി ചിന്തിച്ചതിനു ശേഷം മാത്രം കർമനിരതനാകുമ്പോൾ സുഖാനുഭവങ്ങളിൽ അമിതാവേശം

കാണിക്കാതിരിക്കുമ്പോൾ എല്ലാ ജീവജാലങ്ങളോടും സഹാനുഭൂതിയോടെ പെരുമാറുമ്പോൾ സത്യത്തെ മുറുകെപ്പിടിക്കുകയും മറക്കാനും പൊറുക്കാനും സന്നദ്ധനാകുമ്പോൾ വിനയത്തോടെ മറ്റുള്ളവരെ സേവിക്കുമ്പോൾ തനിക്കുള്ളതുകൊണ്ട് തൃപ്തനായിരിക്കുമ്പോൾ ,ബുദ്ധിമാനായ അയാളെ ഒരിക്കലും ഒരു രോഗത്തിനും കീഴ്പ്പെടുത്താൻ സാധിക്കില്ല ."

ദേവനന്ദൻ കെ
6 എ ജി ജി യു പി എസ് കക്കറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം