ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

നന്ദി ഞാൻ ചൊല്ലുന്നു കൊറോണയ്ക്
മാങ്ങാ ചമ്മന്തി രുചി എന്നെ പ ഠിപ്പിച്ചതിന്
അറിഞ്ഞില്ല ഞാൻ ഇതുവരെ
ചക്കയിലിത്ര ഫൈബറുണ്ടെന്ന്
ചക്കക്കുരുവിനിത്ര സ്വാദുണ്ടെന്നും.
മണ്ണപ്പം,നെയ്യപ്പം ചുട്ടെന്റെ
മൊബൈൽ തോണ്ടിയ കൈകളിൽ...
മണ്ണ് പുരണ്ടിന്നാദ്യമായ് !
കേട്ടതില്ല ഞാൻ ഇതുവരെയെൻ
മുത്തശ്ശിക്കഥകൾതൻ ഭണ്ഡാരം .
നന്ദിയേറെയുണ്ടെങ്കിലും നിന്നോട്
ചൊല്ലുവാൻ എനിക്കുണ്ടൊരു കാര്യം
അകറ്റിടല്ലേ എന്റെ കൂട്ടുകാരെ
ഇനി വന്നിടല്ലേ ഈ നാട്ടിലൂടെ....

 

വരദ ബൽസരാജ്
4 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത