ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/പ്രവൃത്തിയാണ് ഈശ്വരൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവൃത്തിയാണ് ഈശ്വരൻ

ഇന്ത്യ എന്നത് കോടിക്കണക്കിന് ജനങ്ങൾ തിങ്ങി നിറഞ്ഞ സംസ്കാര സമ്പന്നമായ രാജ്യമാണ്. വിവിധ ജാതിമതവിശ്വാസങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവ നിലനിൽക്കുന്ന രാജ്യം. പക്ഷെ പലപ്പോഴും  ചെയ്യുന്ന പ്രവൃത്തികളിൽ ഈ സാംസ്കാരികത്തനിമ നാം കാണിക്കാറില്ല. നമ്മുടെ ഓരോരുത്തരുടേയും ആരോഗ്യകാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്,പ്രത്യേകിച്ച് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്ന ഈ സമയത്ത് . സ്വയം വൈദ്യന്മാരാകുക, ചികിത്സിക്കുക ,ആരോഗ്യ മേഖലയെ വെല്ലുവിളിക്കുന്ന രീതിയിൽ തീരുമാനമെടുക്കുക എന്നിവ നമുക്കും, നാടിനും ഒരുപോലെ ആപത്താണ് . നമ്മുടെ നാടിന്റെ സുരക്ഷ ഓരോ വ്യക്തിയുടേയും പ്രവൃത്തികളുമായി ബന്ധപ്പെട്ടിരുക്കുന്നു. കോവിഡ് 19 പോലുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ , വ്യക്തിസ്വാതന്ത്ര്യവും സംസ്കാരവും വിശ്വാസവും ഏത് രീതിയിൽ നന്മയോട് ചേർത്ത് നിർത്താം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു കാരണം പ്രവൃത്തിയാണ് ഈശ്വരൻ.

ബിവിജിത്ത് സി
7 എ ഗവ.യൂപി.സ്കൂൾ അരവഞ്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം