ജി യു പി എസ് ഒള്ളൂർ/പ്രീപ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രീപ്രൈമറി ക്ലാസ് മുറി
പ്രീപ്രൈമറി ക്ലാസ് മുറി
പ്രീപ്രൈമറി ക്ലാസ് മുറി
പ്രീപ്രൈമറി ക്ലാസ് മുറി
ആട്ടവും പാട്ടും-ഉദ്ഘാടനം  BRC ട്രെയിനർ ശ്രീ.സജിൻ മാത്യു

ഒളളൂർ ഗവ: യു പി സ്കൂളിന്റെ പ്രീ പ്രൈമറി വിദ്യാഭ്യാസ വിഭാഗം 2011 ജൂൺ മാസത്തിൽ ആണ് ആരംഭിച്ചത്. 1912 ൽ പ്രവർത്തനമാരംഭിച്ച ഒളളൂർ ഗവ. എൽ പി സ്കൂൾ 1982 ജൂണിലാണ്  യു പി സ്കൂളായി ഉയർത്തപ്പെട്ടത്. സ്കൂളിന്റെ വളർച്ചയുടെ സുപ്രധാനമായ മറ്റൊരു ഘട്ട മാണ് പ്രീ പ്രൈമറി ക്ലാസിന്റെ സ്ഥാപനം . പൊതുവിദ്യാലയങ്ങളോട് സമൂഹത്തിൽ നല്ലൊരു പങ്ക് രക്ഷിതാക്കൾ വിപ്രതിപത്തി കാണിച്ച് തുടങ്ങിയ ഘട്ടത്തിൽ അവർ അങ്കണവാടികൾക്ക് പകരം ശിശു വിദ്യാഭ്യാസത്തിനായി അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളുകളെ തെരഞ്ഞെടുക്കുന്ന പ്രവണത ശക്തമായി വന്നു. ഈ ഘട്ടത്തി ലാണ് ഒള്ളൂർ ഗവ:യു.പി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിക്കുന്നത്.ഇതിനെ തുടർന്ന് മുകളിൽ പറഞ്ഞ പ്രവണതയിൽ വലിയ മാറ്റമുണ്ടായി.

30 ശിശുക്കളിൽ തുടങ്ങിയ പ്രീ പ്രൈമറി ഇപ്പോൾ 62 ൽ എത്തി നിൽക്കുന്നു. 30 കുട്ടികൾക്ക് ഒരു അധ്യാപികയും ഒരു ആയയും എന്ന രീതിയിലായിരുന്നു തുടക്കം. സ്വതന്ത്രമായ കെട്ടിട സൗകര്യമില്ലാത്തതിനാൽ സി.ആർ.സി കെട്ടിടത്തിലും സ്കൂളിന്റെ ഒരു ക്ലാസ്സ് മുറിയിലുമായി രണ്ട് ഡിവിഷനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ വർദ്ധനവിനെ തുടർന്ന് രണ്ട് ക്ലാസ്സുകളാക്കുകയും ഒരു അധ്യാപികയെകൂടി പിടിഎ യുടെ സഹകരണത്തോടെ നിയമി ക്കുകയും ചെയ്തു.സർക്കാർ അംഗീകൃത പി.പി.ടി.ടി.സി പരിശീലനം സിദ്ധിച്ച് രണ്ടു പേർ ടീച്ചർമാരായും ഒരാൾ ആയയായും കുട്ടികളെ പരിചരിച്ചു വരുന്നു. 2012 ലാണ് ഈ പ്രീ പ്രൈമറിക്ക് സർക്കാർ അംഗീകാരം കിട്ടിയത്.

ടോമോ പാർക്ക്

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് മാനസികോല്ലാസവും ശാരീരിക ക്ഷമതയും ഉറപ്പ് വരുത്താനുതകുന്ന ഒരു പാർക്കിന്റെ സാന്നിദ്ധ്യം ഈ വിദ്യാലയത്തിലുണ്ട്. സ്കൂളിന്റെ പൊതുശുചിത്വ സംവിധാനങ്ങൾ തന്നെയാണ് പ്രീപ്രൈമറിയും ഉപയോഗിച്ച് വരുന്നത്.