ജി യു പി എസ് കാർത്തികപ്പള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രേക്കർ തൊണ്ണൂറ്റൊമ്പത് സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 29 ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. സ്കൂളിന് വിശാലമായ ഗ്രൌണ്ടും സുരക്ഷിതമായ ചുറ്റുമതിലും പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും പടിപ്പുരയോട് കൂടിയ വീതിയേറിയ ഗേറ്റും ഉണ്ട്. സയൻസ് ലാബ്, ഐ.ടി അധിഷ്ടിത പഠനത്തിനായി ബ്രോഡ്ബാൻറോടു കൂടി പത്തോളം കംപ്യൂട്ടറുകൾ, വാഹന സൌകര്യം, ശിശു- പ്രകൃതി സൌഹൃദ അന്തരീക്ഷം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികൾ, പ്രീ- പ്രൈമറി മുതലുള്ള കുട്ടികൾക്ക് അനായാസം ഉപയോഗിക്കാൻ ഉതകുന്ന തരത്തിലുള്ള വാഷ്ബേസിനുകൾ. അസംബ്ലി പന്തൽ, മാലിന്യ നിർമ്മാർജ്ജനത്തിന് ബയോഗ്യാസ് പ്ലാൻറും വേസ്റ്റ് ടാങ്കും, ശാസ്ത്രീയമായ രീതിയിൽ മണ്ണ് നഷ്ടപ്പെടാതെ ഗ്രൌണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഉള്ള സംവിധാനം. എന്നിവയുണ്ട്. വിദ്യാലയം തന്നെ ഒരു പാഠപുസ്തകമാണെന്ന് വിളിച്ചോതുന്ന തരത്തിൽ സ്കൂളിന്റെ അന്തരീക്ഷം തന്നെ കുട്ടികൾക്ക് വിജ്ഞാനം പ്രദാനം ചെയ്യുന്നതും ആരോഗ്യ ശീലങ്ങൾ വളർത്തുന്നതുമാണ്. കാർഷിക സംസ്കാരം വളർത്താനുതകുന്ന വിധത്തിലുള്ള സ്കൂൾ ക്യാമ്പസിലെ ജൈവ പച്ചക്കറി കൃഷി, അവയുപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണം, കൃഷി സംസ്കാരവും പ്രകൃതിയും വർണ്ണിക്കുന്ന മനോഹരചിത്രങ്ങൾ ഇതെല്ലാം സ്കൂളിന് മാറ്റ് കൂട്ടുന്നു.