ജി യു പി എസ് നുള്ളിപ്പാടി/അക്ഷരവൃക്ഷം/ കുരങ്ങിൻ്റെ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
കുരങ്ങിൻ്റെ ബുദ്ധി


ഒരു കാട്ടിലെ പേരാലിൻ്റെ കൊമ്പിൽ ഒരു ആൺ കുരുവിയും ഒരു പെൺകുരുവിയും കൂട് കെട്ടി പാർത്തിരുന്നു. അവരുടെ കുട്ടികളെ ആലിൻ്റെ പൊത്തിലുള്ള ഒരു കൃഷ്ണ സർപ്പം ഭക്ഷിക്കുക പതിവായിരുന്നു .കുരുവികൾ അതിൽ അതിയായി ദുഃഖിച്ചിരുന്നു. അടുത്ത മരത്തിലെ കുരങ്ങനോട് അവർ ഈ സങ്കടം പറഞ്ഞു. കുറേ ഉണക്ക മത്സ്യം പൊത്തിനു സമീപത്ത് വയ്ക്കാൻ അവരോട് ആവശ്യപ്പെട്ടു. കുരുവികൾ അപ്രകാരം ചെയ്തു.കുരങ്ങൻ തൻ്റെ സുഹൃത്തായ കീരിയെ സൽക്കരിക്കാനായ് കൂട്ടി കൊണ്ടു വന്നു. കീരി മത്സ്യം ഭക്ഷിക്കുന്നതിനിടയിൽ കൃഷ്ണസർപ്പത്തെ കണ്ടു.അത് അവനെ പിടികൂടി കടിച്ച് കൊന്നു.


RITHIKA A
3 MALAYALAM ജി യു പി എസ് നുള്ളിപ്പാടി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ