ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കാണുവിൻ കൂട്ടരേ നമ്മുടെ നാടിന്റെ
വേദന നിറഞൊരുനിലവിളികൾ
കൊറോണയെന്നൊരുമഹാ മാരി തൻ
ലോകം വിഴുങ്ങുന്നതുകാണുന്നില്ലേ
കണ്ണിൽ കാണാൻ കഴിയാത്തൊരു മഹാ മാരി
കൊറോണയെന്നൊരു വൈറസാണേ
ലോകം വിറപ്പിച്ചുകൊണ്ടവൻ
അതിവേഗംപടരുന്നു കാട്ടു തീയായി
വിദ്യയിൽ കേമനാംമാനവരൊക്കെയും
വിധിയിൽപകച്ചു നിന്നിടുമ്പോൾ
ഒട്ടുമേ പിടികൂടാതെവിലസുന്നു
ലോകമെങ്ങുംഭീഷണിയായി
കൊറോണഎന്നൊരു വൈറസിന്ന്.
ഈ മഹാമാരിതൻനേർക്കുനേർ പ്രതിരോധം
വ്യക്തിശുചിത്വംഅതൊന്നുമാത്രം
സോപ്പുപയോഗിച്ചു കൈകഴുകീടുക നാം
ഓരോനിമിഷവും മറന്നീടാതെ
നമ്മുടെ സർക്കാർ പറയുന്നവാക്കുകൾ
അതു പോലെ കേട്ടീടുക നാം
വ്യക്തി ശുചിത്വംഅതൊന്ന് മാത്രം
കൊറോണയെന്നൊരു മഹാമാരിയെഅകറ്റിടുക നാം

 

മുഹമ്മദ്‌ അഫ്സൽ
7 ബി ജി യു പി എസ് കുറ്റൂർ,
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത