ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ഉത്ഭവം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ഉത്ഭവം

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട്‌ ഷ റെസ്പിറേറ്ററി സിൻഡ്രോം, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം, കോവിഡ് 19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. ബ്രോൻകൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1973ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, കുതിര , പന്നി, ടർക്കി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത്‌ കണ്ടുവരുന്നുണ്ട്. "സൂണോട്ടിക് " എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത്‌ ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. ഇവ ശ്വാസനാളിയെയാണ് ബാ ധിക്കുക. ജലദോഷവും ന്യുമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യുമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അൽപം വ്യത്യാസമായ ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്. സാധാരണ ജലദോഷപ്പനിയെപ്പോലെ ശ്വാസകോശ നാളിയെയാ ണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ അതായത്‌ പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോൻകൈറ്റിസ് പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടും. കൊറോണ വൈറസ്‌ വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പയിനാണ് "Break the Chain". ഇതിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക, പൊതു ചടങ്ങുകളിലൊന്നും പൻകെടുക്കാതിരിക്കുക, കൈകഴുകാതെ കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ സ്പർശിക്കരുത്, മാസ്ക് ഉപയോഗിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക,. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ മരണം നടന്നത് അമേരിക്കയിലാണ്. ഏറ്റവും കൂടുതൽ രോഗം പടർന്നുപിടിച്ചതും അമേരിക്കയിലാണ്. ഇന്ത്യ യിൽ 683. മരണം റിപ്പോർട്ട് ചെയ്തു. രോഗികൾ 21293 കടന്നു. ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് രോഗം പടർന്നുപിടിക്കുന്നത് ഒരു പരിധി വരെ തടയാൻ സാധിച്ചു. നമ്മുടെ സർക്കാരിന്റെ യും ആരോഗ്യ വകുപ്പിൻറെയും സേവനങ്ങൾ മറക്കാൻ പറ്റാത്തതാണ്. നാമെല്ലാം ഒറ്റയ്ക്കെട്ടായി നിന്നാൽ നിപ്പയെയും, പ്രളയത്തെയും പ്രതിരോധിച്ച പോലെ ഈ മഹാമാരിയെയും തുരത്തി യോടിക്കാൻ നമുക്ക്‌ സാധിക്കും.

ശ്രീനന്ദ കെ
5 B ജി യു പി സ്കുൾ കുറ്റൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം