ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ക‍ഴി‍ഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിൽ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ 80 ൽ അധികം രാജ്യങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. നിലവിൽ ലക്ഷത്തിലധികംപേരിൽ വ്യാപിച്ച രോഗം ജീവനെടുത്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കോവിഡ് 19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു.ചൈനയിൽ നിന്നെത്തിയ വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ചയുടൻ തന്നെ കേരള ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു.മുൻവർഷങ്ങളിൽ നിപ്പയെ പ്രതിരോധിച്ച അനുഭവം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമായി. അന്താരാഷ്ട്രതലത്തിലുള്ള ലോകവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ജനുവരിയിൽത്തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തിരാവസ്ഥയും അതിജാഗ്രതയും നടപ്പിൽ വരുത്തി. ലോക്ക്ഡൗണിലൂടെ ലോകം ഈ മഹാമാരിയെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു.

ജ്യോതിൽ പി
7 A ജി യു പി സ്കുൾ കുറ്റൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം