ജി വി എച്ച് എസ് ദേശമംഗലം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ആണല്ലോ സ്കൂൾ ലൈബ്രറികൾ. സ്കൂൾ ലൈബ്രറിയിൽ വിവിധ വിഷയങ്ങളിലായി ഏകദേശം 8900 പുസ്തകങ്ങൾ ഉണ്ട്. കഥകൾ,    കവിതകൾ, നോവലുകൾ, ബാലസാഹിത്യം, ചരിത്രം, ആത്മകഥ ജീവചരിത്രം, മലയാള സാഹിത്യ എൻസൈക്ലോ പീഡിയകൾ, ഗണിതം, കമ്പ്യൂട്ടർ, സിനിമ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ HS വിഭാഗത്തിനും, ബുധൻ, വ്യാഴം ദിവസങ്ങളിൽ UP   വിഭാഗത്തിനും വെള്ളിയാഴ്ചകളിൽ LP HSE VHSE വിഭാഗങ്ങൾക്കുമായി പുസ്തക വിതരണം ക്രമീകരിച്ചിരിക്കുന്നു.
                   ഇക്കൊല്ലത്തെ വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം അഞ്ജിത പൊതുവാൾ നിർവഹിച്ചു. HM ഷീല ടീച്ചർ‍, ബാലാമണി ടീച്ചർ, പി ടി എ പ്രസിഡന്റ് പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി വായന ശാലയിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. 'കവിയെ അറിയാൻ 'എന്ന പരിപാടിയുടെ ഭാഗമായി എടപ്പാൾ സുബ്രഹ്മണ്യൻ എന്ന കവി കുട്ടികളുമായി സംവാദം നടത്തുകയും അദ്ദേഹം എഴുതിയ കവിത ചൊല്ലുകയും ചെയ്തു. ജൂലൈ 5 ന് അഖില കേരള വായനാമത്സരം സ്കൂൾ ലൈബ്രറി ഹാളിൽ വച്ചു നടന്നു. വായന പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ ലൈബ്രറി സജ്ജമാക്കി.റിസോഴ്സ് ടീച്ചറായ ഷർമിള ടീച്ചറുടെ നേതൃത്വത്തിൽ  CWSN കുട്ടികളുടെ അമ്മമാർക്കു വേണ്ടി അമ്മവായനയും നടക്കുന്നുണ്ട്.