ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

കാലചക്രം ചലനവേഗതയിൽ മാറ്റം വരുത്താറില്ല. പക്ഷേ മാറ്റത്തിൻറെ പ്രതിധ്വനി സമൂഹത്തിൽനിന്നും ഉടലെടുക്കുന്നു. താനും തൻറേതും എന്ന സ്വാർത്ഥത അതിരുകൾ പിന്നിടുമ്പോൾ അത് തരുന്നത് പ്രകൃതിയുടെ നിലനിൽപും സന്തുലിതാവസ്ഥയിലുള്ള വ്യത്യാസമാണ്. ഈ മാറ്റം നമ്മുടെ സ്കൂൾ പശ്ചാത്തലത്തിലും പ്രതിഫലിക്കേണ്ടതല്ലേ? കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിനും ഗുണകരമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയട്ടെ. സാങ്കേതികവിദ്യ സമൂഹത്തിൻറെ സമസ്തമേഖലകളിലും സഹായകമാകുമ്പോൾ നമ്മുടെവിദ്യാലയവും സാങ്കേതിക വിദ്യാപഠനത്തിൻറെ പടവുകൾ പൂർത്തിയാക്കിവരുന്നു. സ്കൂൾ പശ്ചാത്തല സൗകര്യം ശിശു സൗഹൃദമാക്കി, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിവരുന്നു. ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ഡയറി സമ്പ്രദായം, സീൽ ചെയ്ത് ടൈലുവിരിച്ച് വൃത്തിയുള്ള ക്ലാസ്സ്മുറികൾ, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, നൃത്ത, ചിത്രരചനാ പരിശീലനം, വിവിധ സ്കോളർഷിപ്പ് പരിശീലനം, വ്യക്തിത്വവികസനപരിപാടികൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകിവരുന്നു. മുഴുവൻ കുട്ടികൾക്കും ശിശുസൗഹൃദവും ശിശുകേന്ദ്രീകൃതവുമായ പശ്ചാത്തല സൗകര്യമൊരുക്കി മികച്ച പഠനം ഉറപ്പാക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ഉറപ്പും ഭംഗിയോടുംകൂടി നിർമ്മിച്ച് എമൽഷൻ പെയിൻറുകൾ ചുവരുകളിൽപൂശി ക്ലാസ്സ് മുറികൾക്കുള്ളിലും പുറത്തും കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങളും വർണ്ണങ്ങളും പഠനാശയങ്ങളും സംഖ്യാബോധത്തിനായി ആവർത്തന പട്ടികയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ ക്ലാസ്സ് മുറികളും ടൈലുകൾ വിരിച്ച് സീൽ ചെയ്ത് ഫാൻ, ലൈറ്റ്, ശിശുസൗഹൃദ ഫർണിച്ചറുകൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ഒരുക്കി പഠന പ്രവർത്തനങ്ങൾ നടത്തിവരുന്നു.

  • 1. എല്ലാ ക്ലാസ്സ് മുറിയിലും വായന പരിപോഷിപ്പിക്കുന്നതിനായി വായനാമൂല.
  • 2. ഗണിതാശയങ്ങൾ പഠിപ്പിക്കുന്നതിനായി ഗണിതകിറ്റുകൾ,ഗണിതമൂല
  • 3. ശാസ്ത്രപഠനത്തിന് ലഘുപരീക്ഷണ സംവിധാനങ്ങൾ
  • 4. ഭാഷാപഠനത്തിന് സാഹിത്യ ക്ലബ്ബുകൾ, വായനാ കാർഡുകൾ, ഫ്ളാഷ് കാർഡുകൾ, വിദ്യാരംഗം കലാസാഹിത്യവേദി
  • 5. ഗ്രന്ഥശാല പ്രവർത്തനങ്ങൾ
  • 6. ഇംഗ്ലീഷ് പഠനത്തിന് റീഡിംഗ് കാർഡ്, പിക്ചർ കാർഡ്, മോറൽ ചാർട്ട്, ഗെയിംസ്,ഹലോഇംഗ്ലീഷ് പ്രവർത്തനങ്ങൾ, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ.
  • 7. സാങ്കേതിക പഠനത്തിന് സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിൻറെ സഹായത്തോടെ ഐ.ടി. ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
  • 8. പ്രീ-പ്രൈമറി തലം മുതൽ മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം.
  • 9. ക്ലാസ്സ് തല പഠന പ്രവർത്തന സജ്ജീകരണത്തിന് ലാപ്ടോപ്പുകൾ, പ്രൊജക്ടർ എന്നിവ.
  • 10. സി.ഡി. ലൈബ്രറി (വിവിധ വിഷയങ്ങൾക്കായി).
  • 11. കായിക പഠനം. കായികാദ്ധ്യാപകൻറെയും, കളിയുപകരണങ്ങളുടെയും സഹായത്താൽ.
  • 12. പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സഹായത്താൽ പ്രവൃത്തിപരിചയ പരിശീലനം.
  • 13. കലാപഠനം, നൃത്തം, നാടൻപാട്ട് - സ്പെഷ്യൽ ടീച്ചറുടെ സഹായത്താൽ.
  • 14. ചിത്രകലാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ചിത്രരചനാ, കൊളാഷ് പരിശീലനം.