ജെ.ബി.എസ് ഇടനാട്/അക്ഷരവൃക്ഷം/കൊറോണയെ നേരിട്ട കുടുംബം(ചെറുകഥ)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നേരിട്ട കുടുംബം

നീനുവിനിപ്പോൾ പത്തു വയസ്. അവധിക്ക് ചക്കരമാവിൻ ചുവട്ടിൽ തിമിർത്ത് കളിക്കണം എന്നു വിചാരിച്ചതാണ്. പക്ഷെ കൊറോണ എല്ലാം നശിപ്പിച്ചു. പരീക്ഷകൾ പോലും മാറ്റിവച്ചു.കൂട്ടുകാരോടൊന്നും യാത്ര പറയാൻ പോലും പറ്റിയില്ല. ആ സങ്കടമാണവൾക്ക്. നീനുവിന്റെ അച്ഛൻ ഗൾഫിലാണ്. അച്ഛൻ നാട്ടിലെത്തി. നീനുവും കുടുംബവും ബന്ധു വീട്ടിലും ആരാധനാലയങ്ങളിലും പോയി കുറെയേറെപ്പേരുമായി സമ്പർക്കം പുലർത്തി. അവർ തിരക്കുളള ബസിലായിരുന്ന യാത്ര ചെയ്തിരുന്നത്. ആയിടെ നീനുവിന്റെ അച്ഛന് ഒരു പനി വന്നു. ആശുപത്രിയിൽ പോയപ്പോൾ പരിശോധിച്ച ഡോക്ടർ പറഞ്ഞു കൊറോണയാണെന്ന്.ചികിത്സിക്കാൻ തുടങ്ങി. സമ്പർക്കത്തിലായവരെല്ലാം നിരീക്ഷണത്തിലാക്കി.ബാക്കിയുളലവരെയും കണ്ടു പിടിക്കാൻ സർക്കാർ റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പർക്കത്തിലായ എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കി ചികിത്സ നൽകി. ഒടുവിൽ രോഗം ഭേദമായി. പിന്നെ ആ കുടുംബം കൊറോണയെ അതിജീവിച്ചു.

ഗംഗ നന്ദന
2 എ ജെ.ബി.എസ് ഇടനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ