ജെ.ബി.എസ് കീഴ് വൻമഴി/അക്ഷരവൃക്ഷം/ശത്രുക്കൾ മിത്രങ്ങളായി

Schoolwiki സംരംഭത്തിൽ നിന്ന്
ശത്രുക്കൾ മിത്രങ്ങളായി


വനത്തിൽ ധാരാളം മൃഗങ്ങൾ ഉണ്ടായിരുന്നു. ചിലർ കൂട്ടുകാരായിരുന്നു. ചിലർ വലിയ ശത്രുക്കളും ആയിരുന്നു. പുലിക്ക് സിംഹത്തെയും സിംഹത്തിനു പുലിയെയും ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം ഇര പിടിക്കാൻ പോയ വഴി പുലി ഒരു കുഴിയിൽ വീണുപോയി. അവിടെക്കിടന്ന് "എന്നെ രക്ഷിക്കണേ..." എന്നവൻ വിളിച്ചുകൂവി. അതുവഴി വന്ന സിംഹം ആ കരച്ചിൽ കേട്ടു. അവൻ ബലമുള്ള ഒരു കാട്ടുവള്ളി കുഴിയിലേക്കിട്ടുകൊടുത്തു. പുലി അതിൽ പിടിച്ചു കരയ്ക്കുകയറി. അന്ന് മുതൽ അവർ വലിയ കൂട്ടുകാരായി. ആപത്തുകാലത്ത് ശത്രുത മറന്ന് സഹജീവികളെ രക്ഷിക്കുന്നവരാണ് നന്മയുള്ളവർ.

രോഹിത്ത്.സി.ആർ.
4 A ഗവ.ജെ.ബി.എസ്. കീഴ്വൻമഴി.
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ