ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ/അക്ഷരവൃക്ഷം/ POOCHAYUM YAJAMANANUM

Schoolwiki സംരംഭത്തിൽ നിന്ന്


POOCHAYUM YAJAMANANUM
പണ്ട് പണ്ടൊരുനാട്ടിൽ ജെയിംസ് എന്ന പണക്കാരനുണ്ടായിരുന്നു

അദ്ദേഹത്തിന് പൂച്ചയെ വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം പുറത്തേക്കു പോകുമ്പോൾ വഴിയരികിൽ വെച്ച് ഒരു പൂച്ചയെ കണ്ടു. അതിന്റെ ഉടമസ്ഥനെ തേടി പൂച്ചയുടെ പിന്നാലെ നടന്നു.അങ്ങനെ ഉടമസ്ഥന്റെ വീട്ടിലെത്തുകയും പൂച്ചയെ തനിക്ക് തരുമോ എന്ന് ചോദിച്ചു. ആദ്യം ഉടമസ്ഥൻ വിസമ്മതിച്ചെങ്കിലും ജെയിംസിന്റെ പൂച്ചയോടുള്ള താത്പര്യം കണ്ട് സമ്മതിച്ചു'ജെയിംസ് പൂച്ചയുമായി വീട്ടിലെത്തി 'എല്ലാ സൗകര്യങ്ങളും ഉണ്ടങ്കിലും തന്റെ യജമാനനെ പിരിഞ്ഞതിലുള്ള വിഷമം പൂച്ചയുടെ മുഖത്ത് കാണാമായിരുന്നു കുറച്ചു ദിവസങ്ങൾക്കു ശേഷം ജെയിo സിന് തന്റെ കച്ചവട തിരക്കിനിടയിൽ പൂച്ചയെ ഒന്നു തിരിഞ്ഞു നോക്കാൻ പോലും സമയം കിട്ടിയില്ല. പൂച്ചയ്ക്ക് മടുത്തു തുടങ്ങിയപ്പോൾ, ഒരു ദിവസം ആരും കാണാതെ തന്റെ പഴയ യജമാനനെ തേടി പുറപ്പെട്ടു. പൂച്ചയെ കണ്ട സന്തോഷത്തിൽ യജമാനൻ ഓടി വന്ന് വാരിയെടുത്തു. അന്നു മുതൽ പൂച്ചയ്ക്ക് ഒരു കാര്യം മനസ്സിലായി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവിടം എന്നും പാവപ്പെട്ടവന്റെ കൂടെയാണ്

KHADEEJATH BUSHRA
5 B ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ