ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ചരിത്രം

ശ്രീ നാഗേന്ദ്ര പ്രഭുവിൻ്റെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായാണ് ടി. ഡി. മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ. ആർ. കൃഷ്ണ ഷേണായ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒരു യു.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1966 - 67 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952 ൽ ശ്രീമതി. മോഹിനിഭായ് എച്ച്. എം. ആയി ചാർജ് എടുത്തു. തേർഡ് ഫോമിൽ പൊതുപരീക്ഷ നിലവിൽ വന്ന സാഹചര്യത്തിനനുസരിച്ച് ആയിരുന്നു ഈ മാറ്റം. 1966 ജൂണിൽ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1969-ൽ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. ഭാഷാ ന്യൂനപക്ഷ പദവിയിൽ പ്രവർത്തിച്ചു വരുന്ന ടി. ഡി. സ്കൂളിൽ ഇന്ന് 5 മുതൽ 12 വരെ 1331 കുട്ടികൾ പഠിച്ചു വരുന്നു.

ആലപ്പുഴ തിരുമല ദേവസ്വം ഹൈസ്കൂൾ 2000 ആഗസ്റ്റ് മാസത്തിൽ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആരംഭഘട്ടത്തിൽ ഹൈസ്കൂളിനോട് ചേർന്നാണ് പ്രവർത്തനം ആരംഭിച്ചത്. ഹെഡ്മിസ്ട്രസ്സ് ആയിരുന്നു 2003 വരെയും ഹയർ സെക്കൻഡറിയുടെ ഭരണചുമതല. രണ്ട്  സയൻസും ഒരു കൊമേഴ്സുമായി 150 കുട്ടികളും 3 അധ്യാപകരും ആണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്.

രണ്ടു വർഷത്തിനുള്ളിൽ ഹയർ സെക്കൻഡറിക്ക് മാത്രമായി 6 ക്ലാസ് മുറികൾ,  അഞ്ചു ലബോറട്ടറികൾ, ഒരു ലൈബ്രറി, ഒരു സ്റ്റാഫ് റൂം  എന്നിവ ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയം നിലവിൽ വന്നു. 2002 മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ. കെ. ആന്റണി ആണ് ഈ കെട്ടിട സമുച്ചയം ഹയർസെക്കൻഡറിക്കായി സമർപ്പിച്ചത്. ഇന്ന് 21 അധ്യാപകരും 4 ലാബ് അസിസ്റ്റന്റുമാരുമായി തിരുമല ദേവസ്വം ഹയർ സെക്കൻഡറി സ്കൂൾ നഗരമധ്യത്തിൽ തിളങ്ങിനിൽക്കുന്നു. 2011-ൽ പുതുതായി ഒരു കൊമേഴ്സ്  ബാച്ച് കിട്ടിയതുൾപ്പടെ 8 ബാച്ചുകൾ പ്രവർത്തിക്കുന്ന വിദ്യാലയമാണ്

ഇന്ന് ടി. ഡി.  ഹയർ സെക്കന്ററി സ്കൂൾ.

മാനേജ്മെന്റ്

THIRUMALA DEVASWAM MANAGEMENT

MANAGER - Sri. H PREMKUMAR