ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രവർത്തന റിപ്പോർട്ട് (2022-2023)

ജൂൺ 1, പ്രവേശനോത്സവത്തോടു കൂടി പുതിയ അധ്യയന വർഷം ആരംഭിച്ചു. മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒരു വർഷമായിരുന്നു. വിവിധ ക്ലബ്ബുകളുടെ രൂപീകരണവും അതിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും മഹത് വ്യക്തികളുടെ സാന്നിധ്യത്തിൽ നടത്തുവാൻ കഴിഞ്ഞു. കുട്ടികൾക്കായുള്ള Little Kites, Red Cross, Scouts & Guiding തുടങ്ങി യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ നടന്നു. കായിക മേഖലയിൽ Football നും Cricket നും പ്രത്യേക പരിശീലനം കൊടുക്കുകയും നേട്ടങ്ങൾ കരസ്ഥമാക്കുവാനും കഴിഞ്ഞു. അത്‌ലറ്റിക്സിലും കുട്ടികൾ പങ്കെടുത്തു. ശാസ്ത്രോസ് വത്തിൽ 150 തോളം കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന നേട്ടങ്ങൾ കരസ്‌ഥമാക്കുവാനും കഴിഞ്ഞത് അഭിനന്ദനീയമായിരുന്നു. സംസ്ഥാന തലത്തിൽ ഒരു കുട്ടിക്ക് A grade നേടുവാനും കഴിഞ്ഞു. കലോത്സവത്തിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി വളരെയധികം കുട്ടികൾ പങ്കെടുത്തു. കൂടിയാട്ടം, സംസ്കൃത നാടകം , ഒപ്പന, തിരുവാതിര, വട്ടപ്പാട്ട് എന്നീ ഇനങ്ങളിൽ കുട്ടികളുടെ പ്രകടനം ഏറെ പ്രശംസനീയമായിരുന്നു. സംസ്ഥാന തലത്തിൽ 35 കുട്ടികൾ പങ്കെടുക്കുകയും 34 കുട്ടികൾക്ക്A grade ഉം ഒരു കുട്ടിക്ക് B grade ഉം നേടുവാൻ കഴിഞ്ഞത് ഏറെ പ്രശംസനീയമായിരുന്നു. കുട്ടികൾക്കു കിട്ടിയ നാടിന്റെ ആദരവ് ചിപ്പിക്കുള്ളിലെ മുത്തായി തീർന്നു. സംസ്കൃത സ്കോളർഷിപ്പിൽ യു.പി.യിലും ഹൈസ്കൂളിലും കുട്ടികൾ സ്കോളർഷിപ്പ് നേടി. സ്കൂളിൽ കൃഷിനടത്തുകയും ചേന, കപ്പ, ഏത്തക്കൊല വിളവെടുപ്പ് നടത്തുവാൻ കഴിഞ്ഞു. 5 മുതൽ 8 വരെയുള്ള എല്ലാ കുട്ടികളിലും അക്ഷരം ഉറപ്പിക്കുവാനായി അക്ഷരക്കളരിക്കുവേണ്ടി ഒരു അക്ഷരമുറ്റം ഒരുക്കി. എല്ലാ ദിവസവും ക്ലാസ്സിലേക്കു കയറുന്നതിനു മുൻപ് മുറ്റത്ത് മണ്ണിൽ മൂന്നു ഭാഷയിലും അക്ഷരം എഴുതി ക്ലാസിലേക്ക് കയറി. അതിന്റെ രണ്ടാം ഘട്ടം എന്ന രീതീയിൽ വായിക്കുവാൻ അറിയണം എന്ന ലക്ഷ്യത്തിൽ വായനാമുറ്റവും ഒരുക്കി.

നവമി ദിവസം നടത്തിയ വിദ്യാദീപം ഐശ്വര്യപൂർണ്ണമായിരുന്നു. കാർത്തികമഹോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ മികവ് - 2023 എന്ന പേരിൽ മികവുത്സവം നടത്തി. അന്നുവരെയുള്ള കുട്ടികളുടെ സ്വന്തം സൃഷ്ടികളും ശാസ്ത്രോത്സവത്തിൽ ഒരുക്കി സമ്മാനം നേടിയ എല്ലാ പ്രവർത്തനങ്ങളും കൂട്ടി ഒരുക്കിയ സ്റ്റാൾ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി.  സംസ്ഥാന കലോത്സവത്തിൽ മികവ് തെളിയിച്ച് A grade നേടിയ എല്ലാ ഇനങ്ങളും കൂട്ടിയിണക്കി ഒരുക്കിയ കുട്ടികളുടെ കലാസന്ധ്യ" തിളക്കം" അഭിനന്ദനീയമായിരുന്നു. അങ്ങനെ നമ്മുടെ സ്കൂൾ നാടിന്റെ തന്നെ അഭിമാനമായി മാറി.

ഓണാഘോഷം അതിഗംഭീരമായി ഘോഷിച്ചു. അന്ന് ഒരുക്കിയ കുട്ടികളും അധ്യാപകരും ചേർന്നുള്ള മെഗാ തിരുവാതിരകളി എടുത്തു പറയേണ്ടതാണ്. പി.ടി.എ പ്രതിനിധികളും മാനേജ്മെന്റും അധ്യാപകരും ചേർന്ന് കുട്ടികൾക്കായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി. ഈ വർഷം നടത്തിയ ക്രിസ്തുമസ് ആഘോഷവും ഗംഭീരമായിരുന്നു. അന്ന് കുട്ടികൾക്കായുള്ള മത്സരങ്ങളും ഭക്ഷണവും ഒരുക്കി.

ഈവർഷത്തെ വാർഷിക ആഘോഷവും ഗംഭിര മായി നടത്തി. പൂർവ്വവിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻ ഫ്ളു വെൻ സറുമായ റ്റി ജോ തോമസും ഭാര്യ സൂസൻ ഏബ്രഹാമും ചേർന്നാണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത്. തുടർന്ന് കുട്ടികളുടെ കലാവിരുന്നും നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

അക്ഷരമുറ്റം

5 മുതൽ 8 വരെയുള്ള എല്ലാ കുട്ടികളിലും അക്ഷരം ഉറപ്പിക്കുവാനായി അക്ഷരക്കളരിക്കുവേണ്ടി ഒരു അക്ഷരമുറ്റം ഒരുക്കി. എല്ലാ ദിവസവും ക്ലാസ്സിലേക്കു കയറുന്നതിനു മുൻപ് മുറ്റത്ത് മണ്ണിൽ മൂന്നു ഭാഷയിലും അക്ഷരം എഴുതി ക്ലാസിലേക്ക് കയറി. അതിന്റെ രണ്ടാം ഘട്ടം എന്ന രീതീയിൽ വായിക്കുവാൻ അറിയണം എന്ന ലക്ഷ്യത്തിൽ വായനാമുറ്റവും ഒരുക്കി.

https://online.fliphtml5.com/csulo/gxaa/

സ്നേഹസ്പർശം

കുട്ടികൾക്ക് കൈത്താങ്ങുമായി" സ്നേഹസ്പർശം" സഹായനിധി ആരംഭിച്ചു. ഈ വർഷം  മൂന്നു കുട്ടികൾക്ക് സഹായം കൊടുക്കുവാൻ സാധിച്ചു.

വിദ്യാദീപം

സരസ്വതി പൂജയോടനുബന്ധിച്ച് നവമി ദിവസം കുട്ടികളും അധ്യാപകരും ചേർന്ന് ഓരോ വിദ്യാ ദീപം തെളിയിക്കുന്നു.

സ്കൗട്ട് & ഗൈഡിംഗ്

കുട്ടികൾക്കായുള്ള സ്കൗട്ട് & ഗൈഡിംഗ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. എല്ലാവർഷവും രാജ്യ പുരസ്കാർ അവാർഡിന് കുട്ടികൾ അർഹരാകുന്നുണ്ട്.

റെഡ് ക്രോസ്

റെഡ് ക്രോസ് യൂണിറ്റിൽ 60 കുട്ടികളുണ്ട്. കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തുകയും മറ്റുള്ളവരിലേക്ക് എലിറ്ത്തിറില്ക്കു‍ന്നതിനായി സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. ഈ സേവന സംഘടനയുടെ ഉദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്നതിനായി കുട്ടികളെ ബാഡ്ജ് അണിയിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലു ഇവരുടെ സേവനം പ്രശംസനീയമായിരുന്നു.

പ്രമാണം:WhatsApp Image 2023-03-07 at 1.24.04 PM.jpgപ്രമാണം:WhatsApp Image 2023-03-07 at 1.24.05 PM.jpgപ്രമാണം:WhatsApp Image 2023-03-12 at 7.45.26 PM (1).jpg

പ്രമാണം:WhatsApp Image 2023-03-07 at 1.24.05 PM (1).jpg

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 80 കുട്ടികളുണ്ട്. മികച്ച രീതിയിൽ പ്രവർത്തനം നടന്നു വരുന്നു. 10-ാം class ലെ കുട്ടികൾ grace മാർക്കിനും അർഹരാകുന്നുണ്ട്. സൈബർ സെക്യൂരിറ്റിയെ കുറിച്ച് കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂൾ ക്യാംപ് മികച്ചരീതിയിൽ നടന്നു. അനിമേഷൻ വിഭാഗത്തിൽ കാർത്തിക് എം.എ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

സ്പെഷ്യൽ കെയർ യൂണിറ്റ്

പ്രമാണം:Otherss.jpg

ഭിന്നശേഷി  കുട്ടികൾക്കായി പ്രത്യേകപരിശീലനങ്ങളും മുനിസിപ്പാലിറ്റിയിലെ കുറെ സ്കൂളുകളിലെ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് അവർക്കായി സ്പെഷ്യൽ കെയർ യൂണിറ്റ് സെന്ററും പ്രവർത്തനമാരംഭിച്ചു.