തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മലയാള ഭാഷയോടൊപ്പം ആഗോളതലത്തിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യവും കണക്കിലെടുത്താണ് സമിതി 2004 -2005 വര്ഷം മുതൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തുടങ്ങിയത് . മറ്റു സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കുറഞ്ഞ ചിലവിൽ എന്ന ലക്ഷ്യവുമായാണ് സ്കൂൾ ആരംഭിച്ചത്. 2004 - 2005 തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരത്തു ഐരാണിമുട്ടം.തുഞ്ചൻ സ്മാരക സമിതിയുടെ വിദ്യാഭ്യാസ സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ പ്രീ പ്രൈമറി മുതൽ പത്താംതരെ വരെയുള്ള ക്ലാസുകൾ നടത്തുന്നുണ്ട് . ആയിരത്തിൽപരം വിദ്യാർഥികൾ ഈ സ്കൂളിൽ പഠിക്കുന്നു . സ്കൂൾ സ്ഥാപിതമായ വര്ഷം 2004 ജൂൺ  ആദ്യത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി വി .ജെ .മഹാമായ ആദ്യത്തെ വിദ്യാർത്ഥി സ്വാതി എസ് നായർ .2004 -2005 അധ്യയന വർഷത്തിൽ അമ്പതു വിദ്യാർത്ഥികളോട് കു‌ടി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ മൂന്നു വർഷം കഴിഞ്ഞപ്പോൾ ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട് .