തൂവക്കുന്ന് എൽ.പി.എസ്/വീടാണ് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരി കാരണം വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ അക്കാദമിക വർഷം ആരംഭിക്കാൻ സാധിച്ചുവെങ്കിലും പഠനമെല്ലാം വീടുകളിൽത്തന്നെയാണ് നടക്കുന്നത്. സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുവരെയുള്ള താല്ക്കാലിക സംവിധാനമാണെങ്കിലും കുട്ടിയുടെ മികച്ച ഭാവി സ്വപ്നം കാണുന്ന രക്ഷിതാക്കളിൽ ചിലർക്കെങ്കിലും ഇക്കാര്യത്തിൽ ആശങ്കകളുണ്ട്. അവ പരിഹരിച്ചുകൊണ്ട് മതിയായ പഠനപിന്തുണ നൽകാൻ രക്ഷിതാക്കൾക്കളെ പ്രാപ്തരാക്കാനുള്ള ശ്രമമാണ് വീടാണ് വിദ്യാലയം എന്ന പരിശീലനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.