തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഗവ.എൽ.പി.എസ്.കുന്നത്തൂർ,പള്ളിക്കൽ എന്നായിരുന്നു സ്കൂളിന്റെ ആദ്യത്തെ പേര്.ഈ ഗ്രാമവാസികൾ സ്വന്തം ഗ്രാമത്തിൽ ഒരു വിദ്യാലയം വേണമെന്ന ആഗ്രഹത്തോടെ അശ്രാന്തപരിശ്രമം നടത്തിയാണ് ഈ സ്കൂൾ ഇവിടേക്ക് അനുവദിച്ചത്. 1896-97 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ് 30 കുട്ടികളുമായി തുടങ്ങി പടിപടിയായി അഞ്ചാം ക്ലാസ് വരെയുള്ള എൽ.പി.എസ്.ആയി പ്രവർത്തിച്ചു. 1963-ൽ യൂ.പി സ്കൂളായും 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.തൃച്ചേന്ദമംഗലം മഹാദേവക്ഷേത്രം വക രണ്ട് ഏക്കർ ഭൂമി സ്കൂളിനായി അനുവദിച്ചു നൽകി. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ കൃഷ്ണകുറുപ്പ് സാറിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിന് ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.അന്നത്തെ ഗവർണർ ആയിരുന്ന ശ്രീമതി ജ്യോതി വെങ്കിടാചലം ആണ് ഹൈ സ്കൂൾ ഉദ്ഘാടനം ചെയ്തതും തൃച്ചേന്ദമംഗലം ഗവൺമെന്റ് സ്കൂൾ എന്ന നാമകരണം ചെയ്തതും.2005-ത്തിൽ വിദ്യാലയത്തിലെ ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം