ദേവമാതാ എച്ച് എസ് ചേന്നംകരി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2021 മുതൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. മറിയാമ്മ ജോസഫ് ടീച്ചറാണ് സ്കൗട്ട് മിസ്ട്രസായി പ്രവർത്തിക്കുന്നത്. 32 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ യൂണിഫോംഡ് വോളന്ററി ഓർഗനൈസേഷന്റെ പ്രവർത്തനങ്ങൾ സ്കൂളിന് മുതൽക്കൂട്ടാണ്. ഈ ക്ലബ്ബിലെ അംഗങ്ങളുടെ പൗരത്വ ബോധം വളർത്തുന്നതിൽ മാത്രമല്ല, സ്കൂളിന്റെ അച്ചടക്കത്തിലും ശുചിത്വപരിപാലനത്തിലും ക്ലബ്ബ് വലിയ പങ്കാണ് വഹിക്കുന്നത്. 2023 ഒക്ടോബറിൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ NATCO SCHOOL OF LEARNING ൽ നടന്ന ദക്ഷിണ മേഖല ജാംപൂരിയിൽ ഈ സ്കൂൾ യൂണിറ്റിലെ 8 അംഗങ്ങൾ ( നാല് സ്കൗട്ടും നാല് ഗേഡ്സും) കൂടാതെ ഒരു സ്കൗട്ട് മാസ്റ്ററും ഒരു ഗൈഡ് ക്യാപ്റ്റനും പങ്കെടുത്തു.