നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ ശുചിത്വം -അനിവാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം-അനിവാര്യം


രോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലാണ് നിരന്തരം ജീവിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നടുവിലായി മാറിക്കൊണ്ടിരിക്കുന്നു. ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് (കോവിഡ് 19) എന്ന രോഗത്തെ പ്രതിരോധിക്കുന്നതിനു വേണ്ടി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗത്തിൽ നിന്ന് മുക്തി നേടാൻ വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധിയിൽ നിന്നും ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയും.
കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. പൊതുസ്ഥല സമ്പർക്കത്തിന് ശേഷവും നിർബന്ധമായും കഴുകേണ്ടതാണ്. ഇതിലൂടെ കൊറോണ, എച് ഐ വി മുതലായവ പരത്തുന്ന നിരവധി വൈറസ്സുകളെയും എളുപ്പത്തിൽ കഴുകിക്കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല ഉപയോഗിച്ചോ മുഖം മറയ്ക്കുക. വായ്‌, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ തൊടാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക. രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രെദ്ധിക്കുക. ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ്‌സ് സാനിറ്റൈസർ ഉപയോഗിച്ച കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലുള്ള രോഗാണുബാധകളെ ചെറുക്കും.
നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും, ദിവസവും രണ്ടു പ്രാവശ്യമെങ്കിലും കുളിച് ശരീര ശുദ്ധി വരുത്തണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിവതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യ പ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. വെളിയിൽ ഇറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക. പെൺകുട്ടികൾ ആർത്തവ ശുചിത്വം പാലിക്കണം.
ഫാസ്റ്റ് ഫുഡും, കൃത്രിമ ആഹാരവും ഒഴിവാക്കണം. ഉപ്പ്, പഞ്ചസാര, എണ്ണ, കൊഴുപ്പ് എന്നിവ കുറയ്ക്കണം. പഴങ്ങളും, പച്ചക്കറികളും, മുളപ്പിച്ച പയറുവർഗങ്ങളും, പരിപ്പ് വർഗ്ഗങ്ങളും അടങ്ങിയ സമീകൃതാഹാരം ശീലമാക്കി, അമിതാഹാരം ഒഴിവാക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം കുറയ്ക്കുക. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക. വ്യായാമവും വിശ്രമവും ആവശ്യമാണ്. ദിവസവും 2 മണിക്കൂറിൽ കൂടുതൽ ടെലിവിഷൻ കാണരുത്. 30 മിനിറ്റിൽ കൂടുതൽ തുടർച്ചയായി ഇരിക്കരുത്. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ പാടില്ല.
ജീവന്റെ നിലനിൽപിന് ജലം അനിവാര്യമാണ്. എന്നാൽ മലിനജലം രോഗവും മരണവും വരുത്തിയേക്കാം. കുടിവെള്ളം തിളപ്പിച്ച്‌ തന്നെ ഉപയോഗിക്കുക. ബ്ലീച്ചും മറ്റും രാസപദാർഥങ്ങളും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അവ അപകടമാണ്. കൊതുകിന്റെ വൻതോതിലുള്ള വർധനവാണ് നിയന്ത്രണ വിധേയമായിരുന്ന പലതരം വൈറസ്സുകളും കേരളത്തിൽ വീണ്ടും പ്രക്ത്യക്ഷപ്പെടാൻ കാരണമായത്. കൂടാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ പരിസര ശുചിത്വം ഇല്ലായ്മയും വ്യക്തി ശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നു.
വീടിനകത്തും പുറത്തും ശുചിത്വം പാലിക്കൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ടോയ്‌ലറ്റുകളും മറ്റും അവഗണിച്ചാൽ അവ പാറ്റകളുടെയും ഈച്ചകളുടെയും വിഹാരരംഗമായി മാറും. കുട്ടികൾ ഒഴുക്കില്ലാത്ത വെള്ളത്തിൽ കുളിക്കുന്നത് ശ്രദ്ധിക്കണം .അതിൽ അപകടകാരികളായ രോഗാണുക്കൾ ഉണ്ടാകും. ഇപ്പോൾ ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പോലുള്ള വൈറസ്സുകളെ എല്ലാം നീക്കം ചെയ്യാൻ ശുചിത്വം അത്യാവശ്യമാണ്. അത് എല്ലാവരും പാലിക്കുക.
"സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ".

ഹരിതാ സന്തോഷ്
10 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം