നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ രാമൻ പുഴയോരത്ത് ഒരു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .മൂന്നു നിലകളുള്ള രണ്ടു കെട്ടിടങ്ങളും അതിൽ 21 ക്‌ളാസ്സ്‌ മുറികളുമുണ്ട്‌ .6 മുറികളുള്ള ഒരു ഓട് മേഞ്ഞ കെട്ടിടവുമുണ്ട് .ഈ കെട്ടിടത്തിൽ സ്കൂൾ ഓഫിസും സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നു സ്കൂൾ ലൈബ്രറിയും മാനേജ്‌മന്റ് റൂമും ഇതിലാണ് .പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി രണ്ടുമുറികൾ ഉള്ള കെട്ടിടവും ഉച്ചഭക്ഷണ പുരയും സ്കൂളിലുണ്ട് .