നാരായണ യു.പി.എസ്. മണപ്പാടം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ നാടിൻറെ ഭാവി വരും തലമുറകളുടെ കയ്യിലാണ്. അവരുടെ ശാരീരികവും മനസികവുമായിട്ടുള്ള ആരോഗ്യവും സർഗ്ഗശേഷികളും സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ അനിവാര്യമായ ആവശ്യവും സാമൂഹ്യ ഉത്തരവാദിത്വവുമാണ്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള വിവിധ ലഹരി വസ്തുക്കളുടെ ഉല്പാദനവും വിപണനവും വിതരണവും നമ്മുടെ നാടിന്റെ ഭാവിക്ക് മുന്നിൽ ചോദ്യചിഹ്നമായി നില്കുനന്നു. ലഹരി ഉപഭോഗം വ്യക്തികളെ മാത്രമല്ല കുടുംബങ്ങളെയും സമൂഹത്തെയാകതെന്നെയും മോശമായി ബാധിക്കുന്നു. ഈ പ്രശ്നങ്ങളെയൊക്കെ മുൻനിർത്തിയാണ് 2022 ഒക്ടോബർ 2 ഗാന്ധിജയന്തി മുതൽ നവംബർ 1 കേരളപിറവിദിനം വരെ നീണ്ടുനിൽക്കുന്ന ലഹരിവിമുക്ത ക്യാമ്പയിനിൻ തുടക്കം കുറിക്കാൻ കേരളം സർക്കാർ മുന്നിട്ട് വരുന്നത് നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് അതിവിപുലമായ പ്രചാരണ - ബാധവത്കരണ - നിയമ നടപടി പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമാവുന്നത്.ലഹരിക്കെതിരെയുള്ള കേരളംപോരാട്ടത്തിന്റെ ഭാഗമാവുകയാണ് ഈ ദിവസങ്ങളിൽ മണപ്പാടം എൻ യു പി സ്‌കൂളും. ഒക്ടോബർ 6 വ്യാഴാഴ്ച കേരളമൊട്ടാകെയുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ സർക്കാരിന്റെ ഈ വലിയ ദൗധ്യത്തിന്റെ ഭാഗമായികൊണ്ട് മണപ്പാടം എൻ യു പി സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ പി ടി എ പ്രസിഡണ്ട് ശ്രീമതി മീനാകുമാരി ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്‌കൂൾ തല ഉദ്ഘാടനം

ഉദ്ഘാടന ദിവസം ബഹുമാനപെട്ട മുഖ്യമന്ത്രി നിർവഹിക്കുന്ന സംസ്ഥാന തല ഉദ്‌ഘാടന ചടങ്ങ് തത്സമയം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കാണുകയുണ്ടായി . കൂടാതെ ലഹരിയുടെ മായാ വലയത്തിലേക് നമ്മുടെ കുട്ടികൾ അകപ്പെടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കുട്ടികളിൽ വളർത്തി എടുക്കേണ്ട നല്ല ശീലങ്ങളെ കുറിച്ചു രക്ഷിതാക്കളെ ബോധവാന്മാരാക്കുന്നതിനുതകുന്ന ആശയങ്ങൾ അടങ്ങുന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയുമുണ്ടായി

ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന കവിത അവതരണം
രക്ഷിതാക്കൾക്കുള്ള ബോധകരണ ക്ലാസ് നൽകുന്ന മണികണ്ഠൻ മാസ്റ്റർ