നിർമ്മല യൂ പി എസ് കാറ്റുള്ളമല/അക്ഷരവൃക്ഷം/പരിസര ശുചിത്വം; രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് എന്താണ് പരിസ്ഥിതി എന്ന്. നമ്മൾ ഓരോരുത്തർക്കും ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ ഒന്നാണ് പരിസ്ഥിതി. ഇതിൽത്തന്നെ എല്ലാ വിധത്തിലുള്ള ജീവജാലങ്ങളും സസ്യങ്ങളും അടങ്ങുന്നു. പരസ്പരം ആശ്രയിച്ചാണ് സസ്യവർഗ്ഗവും ജീവിവർഗ്ഗവും വളരുന്നത്. മറ്റ് ജീവികളെ അപേക്ഷിച്ച് മനുഷ്യൻ വിവേചന ബുദ്ധിയുള്ള കൂട്ടരാണ്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യൻറെ പ്രവൃത്തികൾ ഒട്ടനവധിയാണ്. ശബ്ദ മലിനീകരണം, ജല മലിനീകരണം അന്തരീക്ഷ മലിനീകരണം എന്നിവയെല്ലാം ഇതിൽപ്പെടുന്നു. പ്ലാസ്റ്റിക് പോലുള്ള മലിന വസ്തുക്കളും വലിച്ചെറിയുന്ന ചണ്ടികളുമെല്ലാം പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇതു കൂടാതെ വൻ വ്യവസായ ശാലകൾ പുറത്തുവിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. വനനശീകരണം മൂലം പല തരത്തിലുള്ള മാറ്റങ്ങൾ ഭൂമിയിൽ ഉണ്ടായി. വന സംരക്ഷണത്തിലൂടെ മാത്രമേ വന നശീകരണത്തിന് ഒരു മാറ്റം വരുത്താനാവൂ. കർഷകർ കൂടുതൽ വിളവിനായി മണ്ണിൽ ചേർക്കുന്ന വിവിധ രാസവളങ്ങളുടെ ഉപയോഗം മൂലവും പരിസ്ഥിതി മലിനമായി ക്കൊണ്ടിരുന്നു. മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പരിസ്ഥിതിയെ മലിനമാക്കുമ്പോൾ അത് സൃഷ്ടിക്കുന്ന വിപത്ത് വളരെ വലുതാണ്.

ഇന്നത്തെ കാലഘട്ടത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നമ്മൾ ഓരോരുത്തരും നമ്മുടെ മനസ്സും ശരീരവും അതുപോലെ തന്നെ നമ്മുടെ വീടും പരിസരവും ശുചിത്വമുള്ളതാക്കി വെക്കണം. എന്നാൽ ഇന്നത്തെ സമൂഹം അറിഞ്ഞോ അറിയാതെയോ നാം നടക്കുന്ന പാതയോരം, നാം കുടിക്കുന്ന ജലം, ശ്വസിക്കുന്ന വായു എല്ലാം മലിനമാക്കിക്കൊണ്ടിരിക്കുന്നു. അതുവഴി പല തരത്തിലുള്ള രോഗങ്ങൾക്കും നന്മൾ അടിമയാവുകയും ചെയ്യുന്നു . ഇതിൽ നിന്നെല്ലാം ഒരു മോചനത്തിനായി നാം ഓരോരുത്തരും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി ശുചിത്വത്തെ കാണണം . അതിനു വേണ്ടി കുട്ടികൾ ചെറുപ്രായത്തിൽത്തന്നെ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരാകണം. "ചുട്ടയിലെ ശീലം ചുടല വരെ" എന്നാണല്ലോ പറയുന്നത്.നാം രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക,ഭക്ഷണത്തിനു മുൻപും ശേഷവും കയ്യും വായും നന്നായി കഴുകുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, ഇവയൊക്കെ ഒരാളുടെ ശുചിത്വത്തിൻറ‍െ ഭാഗമാകുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കിക, പ്ലാസ്‍റ്റിക്ക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക, ആവശ്യമില്ലാതെ പടർന്നു വളരുന്ന കാടുകൾ വെട്ടിത്തെളിക്കുക എന്നിവയിലൂടെ പരിസരശുചിത്വം നമുക്ക് കാത്തുസൂക്ഷിക്കാം. ഓരോ വ്യക്തിയുടെയും വ്യക്തിത്വം സൂചിതമാകുന്നത് അവരുടെ ശുചിത്വശീലങ്ങളിലൂടെയാണ്. അതുകൊണ്ട് നമുക്കോരോരുത്തർക്കും നല്ല ശുചിത്വത്തിന് ഉടമകളാകാൻ ഇന്നു തന്നെ ഒരുങ്ങാം.

നമ്മുടെ ശരീരത്തിൻറ‍െ രോഗപ്രതിരോധശേഷി കൂട്ടിയാൽ തന്നെ ഒരു പരിധിവരെ പല രോഗാണുക്കളും നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നതിൽ നിന്നും രക്ഷ നേടാം. രോഗപ്രതിരോധശേഷി കൂട്ടിന്നതിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. അതിൽതന്നെ പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണം കൂടുതൽ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. നാരടങ്ങിയ ഭക്ഷണസാധനങ്ങൾ കൂടുതൽ ഉപയോഗിക്കാൻ ശ്രമിക്കുക. വിവിധ രിതിയിലുള്ള യോഗ, ആയുർവേദമരുന്നുകളുടെ ഉപയോഗം എന്നിവയിലൂടെയെല്ലാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. ഒരു കാലത്ത് ലോകത്താകമാനം പടർന്നുപിടിച്ച രോഗമായിരുന്നു വസൂരി. അതിനെ ഇല്ലായ്മ ചെയ്തത് പ്രതിരോധകുത്തിവെപ്പിലൂടെയാണ്. ആരോഗ്യവകുപ്പ് ഇതിന് ഒരു ചാർട്ട് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ അതിന് ഏതൊക്കെ രീതിയിൽ ഉള്ള കുത്തിവെപ്പ് ഏതൊക്കെ സമയത്ത് നടത്തണം എന്നുള്ളതാണ് ഇത്. ഈ കുത്തിവെപ്പുകൾ വഴി ഓരോ കുഞ്ഞിനും രോഗപ്രതിരോധശേഷി കൂടും. നമ്മളെല്ലാം ഭയന്നു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ. കേരളത്തിൽ രോഗം വന്ന് മരിച്ചവരിൽ ഭൂരിഭാഗം പേരും ഏതെങ്കിലും തരത്തിലുള്ള രോഗത്തിന് അടിമകളായിട്ടുള്ളവരാണ്. ഇത്തരത്തിൽ അസുഖം ഉള്ളവർക്ക് രോഗപ്രതിരോധശേഷിയും കുറവായിരിക്കും. അത്തരക്കാർക്ക് ആണ് ഏത് രോഗവും പെട്ടെന്ന് പിടിപെടുന്നതും. രോഗപ്രതിരോധത്തിന് ഏറ്റവും നല്ല മാർഗ്ഗമാണ് വ്യക്തിശുചിത്വം പാലിക്കുക എന്നത്. കൂടാതെ മറ്റുള്ളവരുമായി ഒരു നിശ്ചിത അകലം പാലിക്കുക. വൈറ്റമിൻ അടങ്ങിയിട്ടുള്ള പച്ചക്കറികൾ ഇലക്കറികൾ എന്നിവ കൂടുതൽ കഴിക്കുക. ഇങ്ങനെയെല്ലാം നമുക്ക് രോഗപ്രതിരോധശേഷി കൈവരിക്കാം.

ഭഗത് എ.എസ്
1 നിർമ്മല എ. യു. പി. എസ്. കാറ്റുള്ളമല
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം