നിർമ്മല ഹൈസ്കൂൾ ചെമ്പേരി/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും

ഒരു രാജ്യത്തിന്റെ സമ്പത്ത് എന്നത് ആ രാജ്യത്തിലെ ആരോഗ്യമുളള ജനങ്ങളാണ് .വ്യക്തികളും അവർ ജീവിക്കുന്ന ചുററുപാടും അന്തരീക്ഷവവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം അതിന് ഒാരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട് . ഈ കൊറോണ കാലത്ത് ശുചിത്വത്തിന് പ്രത്യേക പ്രാധാന്യമുണ്ട് .പ്രതിരോധമാണ് രോഗം പകരാതിരിക്കാനുളള ഏററവും നല്ല മാർഗ്ഗം .ഇപ്പോൾ നാം സ്വികരിക്കുന്ന ശുചിത്വമാർഗങ്ങൾ ശീലമായി മാറണം.രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പോഷകങ്ങളടങ്ങിയ ആഹാരരീതീയും വ്യായാമങ്ങളും വേണം .”നിങ്ങൾക്ക് ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ കഴിക്കാൻ ഇഷ്ടമില്ലാത്തത് കഴിക്കണം കുടിക്കാൻ ഇഷ്ടമില്ലാത്തത് കുടിക്കണം.ചെയ്യാൻ താൽപര്യമില്ലാത്തത് ചെയ്യണം".എന്ന മാർക്ക്ടെയ്നിന്റെ വാക്കുകൾ സത്യമെന്ന് ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നു കൃത്യമായ ഇടവേളകളിൽ വിടും പരിസരവും വൃത്തിയാക്കുകയും മാലിന്യനിർമാർജനവും അണുനശീകരണവും ഫലപ്രദമായി നടപ്പാക്കുകയും ചെയ്യാം കൈകോർക്കാം പ്രതിരോധിയ്ക്കാം.... നന്മയുളള ശുചിത്വമുളള ലോകം സൃഷ്ടിക്കാം ....പുത്തൻ പ്രതീക്ഷകളുമായി നിറമാർന്ന ഒരു ലോകം പണിതുയർത്താം.

മനു ജോസഫ് ജോമി
9 D നിർമ്മല ഹൈസ്കൂൾ ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം