നിർമ്മല ഹൈസ്കൂൾ ചെമ്പേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അതെ വർഷം തന്നെ അഞ്ചു വരെയുള്ള ക്ലാസുകളും തുടങ്ങി. തുടർന്ന് ശ്രി. റ്റി. എൻ. ചന്തുക്കുട്ടി മാസ്റ്റർ ഹെഡ്മാസ്റ്റ്റായി നിയമിതനായി. 1954-ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ തളിപ്പറമ്പിൽ ഇ.എസ്.എൽ.സി. പബ്ലിക് പരീക്ഷയെഴുതി. 1957 ജൂൺ മൂന്നിനാണ് ചെമ്പേരിയിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചത്. ബ. ജേക്കബ് വാരിക്കാട്ടച്ചനായിരുന്നു മാനേജർ. ഒരു വ്യാഴവട്ടക്കാലം റവ. ഫാ. മാത്യു മേക്കുന്നേൽ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്റ്റായിരുന്നു. 1960-ലാണ് ആദ്യ ബാച്ച് വിദ്യാർതികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്. 1967-ൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് രൂപീക്രുതമായതോടെ നിർമ്മല ഹൈസ്കൂളും കോർപ്പറേറ്റിൽ ചേർന്നു. എക്കാലവും പഠനകാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്താൻ നിർമ്മല ഹൈസ്കൂളിനു ‍സാധിച്ചിിട്ടുണ്ട്. റവ. ഫാ. ജോൺ മണ്ണനാൽ, ശ്രീ. ഒ. സ്കറിയാ, ശ്രീമതി അന്നക്കുട്ടി ജേക്കബ്, റവ. ഫാ. തോമസ് മാമ്പുഴ, ശ്രീ. റ്റി.ഡിി. തോമസ്, ശ്രീ. ജോർജ് മാത്യു, ശ്രീ.അബ്രഹാം കെ.ജെ. ശ്രീ. ഫ്രാൻസിസ് റ്റി.വി., ശ്രീ. ജോസഫ് കെ.എ. എന്നിവരും ഹെഡ്മാസ്റ്റ്ർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1998-ൽ മാനേജരായിരുന്ന റവ. ഫാ. ജോൺ കല്ലുംകലിന്റെ പരിശ്രമ ഫലമായി ഇവിടെ ഹയർസെക്കന്ററി വിഭാഗം കൂടി അനുവദിചു കിട്ടി.